University News
എം​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ​ക്കു തു​ട​ക്കം
കോ​ട്ട​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ മൂ​​ന്ന്, അ​​ഞ്ച് സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ​​ക്കു തു​​ട​​ക്കം. ഒ​​ന്പ​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി 4.5 ല​​ക്ഷം ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ​​മാ​ണു ന​​ട​​ക്കു​​ക.

മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ പ്രൈ​​വ​​റ്റ് ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ​​യും മൂ​​ല്യ​​നി​​ർ​​ണ​​യം ഇ​​തോ​​ടൊ​​പ്പം ന​​ട​​ക്കും. സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗ​​ങ്ങ​​ളു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ക്യാ​​ന്പ് ഡ​​യ​​റ​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക്യാ​​ന്പു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഓ​​രോ ക്യാ​​ന്പി​​ലും ക്യാ​​ന്പ് ഓ​​ഫീ​​സ​​റെ​​യും ആ​​റ് ജീ​​വ​​ന​​ക്കാ​​രെ വീ​​ത​​വും നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്.

ഡി​​സം​​ബ​​ർ അ​​വ​​സാ​​ന​​വാ​​ര​​ത്തോ​​ടെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.