ബിഫാം സ്പോട്ട് അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: ബിഫാം ലാറ്ററൽ എൻട്രി കോഴ്സിൽ കോഴിക്കോട്, കോട്ടയം സർക്കാർ മെഡിക്കൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിൽ അതതു പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ 29ന് രാവിലെ 11ന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. കേരള പ്രവേശന പരീക്ഷാ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള കേരള ബിഫാം(ലാറ്ററൽ എൻട്രി) കോഴ്സിന്റെ റാങ്ക് ലിസ്റ്റിൽനിന്നാണ് അലോട്ട്മെന്റ് നടത്തുക. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 30ന് കോളജുകളിൽ പ്രവേശനം നേടണം. കോളജ് മാറ്റം സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾ www.kerala.gov.in.