ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എംബിഎ (ഫുൾടൈം/റെഗുലർ ഈവനിംഗ്/യുഐഎം/ട്രാവൽ ആന്‍ഡ് ടൂറിസം) (2014 സ്കീം) പരീക്ഷയുടെ പ്രോജക്ട്/വൈവ ഡിസംബർ മൂന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഡിസംബർ 11 മുതൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബർ 3, 5 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (എസ്ഡിഇ 2017 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം ഡിസംബർ 13, 19 എന്നീ തീയതികളിലേക്ക് മാറ്റി.
പരീക്ഷാഫീസ്
ഡിസംബറിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ പിജി മേഴ്സിചാൻസ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 30 വരെയും പിഴയോടെ ഡിസംബർ നാലു വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസ വിഭാഗം (2017 18 ബാച്ച്) മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ്, മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഹിന്ദി, എംഎസ്സി മാത്തമാറ്റിക്സ് എന്നീ കോഴ്സുകളുടെ ഇന്റേണൽ മാർക്ക് എസ്ഡിഇ സ്റ്റുഡന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഉളളവർ അഞ്ച് ദിവസത്തിനകം അതാത് കോഓർഡിനേറ്റുമായി ബന്ധപ്പെടുക.
ടൈംടേബിൾ (തിരുത്ത്)
ഡിസംബർ 16 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) ഡിഗ്രി സപ്ലിമെന്ററി ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ഇലക്ടീവ് അഡ്വാൻസ്ഡ് മൈക്രോ പ്രോസസേഴ്സ് എന്ന പരീക്ഷ ഡിസംബർ 18 ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. ഇന്നലത്തെ പത്രക്കുറിപ്പിൽ ഡിസംബർ 12 എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഡിസംബർ 12 ലെ പരീക്ഷയ്ക്ക് മാറ്റമില്ല.