ബൊട്ടാണിക്കൽ ഗാർഡനിൽ അക്വേറിയം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ബൊട്ടാണിക്കൽ ഗാർഡനിൽ പണികഴിപ്പിച്ച അക്വേറിയത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ നിർവഹിച്ചു. വൈസ് ചാൻസലർക്കും പ്രോവൈസ് ചാൻസലർ ഡോ. പി. മോഹനനും യാത്രയയപ്പിന്റെ ഭാഗമായുളള പഠനവകുപ്പിന്റെ ഉപഹാരം വകുപ്പ് മേധാവി പ്രഫ. വി.വി. രാധാകൃഷ്ണൻ സമ്മാനിച്ചു. ബൊട്ടാണിക്കൽ ഗാർഡൻ ഇൻ ചാർജ് പ്രഫ. സന്തോഷ് നന്പി, യൂണിവേഴ്സിറ്റി എൻജിനിയർ വി.ആർ. അനിൽകുമാർ, അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അപൂർവ മത്സ്യങ്ങളുടെ ശേഖരം അക്വേറിയത്തിൽ ഉണ്ട്.