എട്ടാം സെമസ്റ്റർ ഡബിൾ ഡിഗ്രി ബികോം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
2019 ജൂണിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം (ഓണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ നടന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ (ഓണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ മാറ്റി
സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 21, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പുതുക്കിയ പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിൽ ഒക്ടോബർ 25ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഏഴാം സെമസ്റ്റർ ബിഎ എൽഎൽബി,ബിബിഎ എൽഎൽബി,ബികോം എൽഎൽബി (2015 അഡ്മിഷൻ റഗുലർ പ്രോപ്പർട്ടി ലോ ആൻഡ് പ്രോപ്പർട്ടി ലോ ഒന്ന്) പരീക്ഷകൾ 19ന് നടക്കും. പരീക്ഷസമയം, കേന്ദ്രം എന്നിവയ്ക്കു മാറ്റമില്ല.
അപേക്ഷാ തീയതി
നവംബർ 29 മുതൽ നടക്കുന്ന മൂന്നാം വർഷ ബിഎസ്സി എംഎൽടി റഗുലർ (2008 അഡ്മിഷൻ മുതൽ) പരീക്ഷയിൽ മൂന്നാം വർഷ സപ്ലിമെന്ററി വിദ്യാർഥികൾക്കും പങ്കെടുക്കാം. സപ്ലിമെന്ററി വിദ്യാർഥികൾക്ക് 20 വരെ അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
പ്രോജക്ട് മൂല്യനിർണയം, വൈവാവോസി അപേക്ഷാ തീയതി
ആറാം സെമസ്റ്റർ എംസിഎ (2016 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളജുകൾ/ 20112015 അഡ്മിഷൻ സപ്ലിമെന്ററി അഫിലിയേറ്റഡ് കോളജുകൾ, സീപാസ്, ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ വേക്കന്റ് സീറ്റ് അഡ്മിഷൻ, 20132016 അഡ്മിഷൻ സപ്ലിമെന്ററി), ആറാം സെമസ്റ്റർ എംസിഎ പുതിയ സ്കീം (സീപാസ് 2016 അഡ്മിഷൻ റഗുലർ, ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ), ആറാം സെമസ്റ്റർ എംസിഎ പുതിയ സ്കീം (അഫിലിയേറ്റഡ് കോളജുകൾ 2017 അഡ്മിഷൻ ലാറ്ററൽ എൻട്രി സ്പെഷൽ ബാച്ച്) പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും 26 വരെയും 525 രൂപ പിഴയോടെ 27 വരെയും 1,050 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം. പരീക്ഷയ്ക്ക് ആദ്യമായി പങ്കെടുക്കുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപ പരീക്ഷ ഫീസിനു പുറമെ അടയ്ക്കണം.
അധ്യാപക പോർട്ടൽ
സർവകലാശാല അധ്യാപക പോർട്ടൽ 13 മുതൽ ഒരു മാസത്തേക്കു തുറന്നിട്ടുണ്ട്. എല്ലാ പ്രിൻസിപ്പൽമാരും അതതു കോളജുകളിലെ അധ്യാപകരുടെ വിശദാംശങ്ങൾ ഡിസംബർ 10ന് മുന്പായി അപ്ലോഡ് ചെയ്യണം. വിശദവിവരം വെബ്സൈറ്റിൽ.