University News
ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷാകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം; പരീക്ഷകൾ 13 മുതൽ
13 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന പരീക്ഷകളുടെ ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.
വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

ഓ​​ഫ് കാ​​ന്പ​​സ് ഹാ​​ൾ​​ടി​​ക്ക​​റ്റ്

13 മു​​ത​​ൽ തു​ട​ങ്ങു​ന്ന ഓ​​ഫ് കാ​​ന്പ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ.

(പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​ൾ വെ​​ബ്സൈ​​റ്റി​​ൽ) വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യും ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി പ​​രീ​​ക്ഷ​​യ്ക്ക് എ​​ത്ത​​ണം.

04812733665: എം​​ബി​​എ, ബി​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി, ബി​​എ​​ൽ​​ഐ​​എ​​സ്സി, ബി​​എ ആ​​നി​​മേ​​ഷ​​ൻ, എ​​ൽ​​എ​​ൽ​​എം സെ​​മ​​സ്റ്റ​​ർ; 04812733663: ബി​​കോം; 04812733667 : ബി​​ബി​​എ, ബി​​സി​​എ, എ​​ൽ​​എ​​ൽ​​എം ആ​​നു​​വ​​ൽ, എം​​എ ഇം​​ഗ്ലീ​​ഷ്, എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ്, എം​​കോം, എം​​സി​​എ, എം​​എ സോ​​ഷ്യോ​​ള​​ജി, എം​​എ​​സ‌്സി ഐ​​ടി ആ​​ൻ​​ഡ് സി​​സി

മൂ​​ല്യ​​നി​​ർ​​ണ​​യം

2019 ജൂ​​ണി​​ലെ മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ പി​​ജി പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​ർ 11 മു​​ത​​ൽ 16 വ​​രെ മേ​​ഖ​​ലാ ക്യാ​​ന്പു​​ക​​ളി​​ൽ​നി​​ന്ന് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റ​​ണം.

ഫോ​​ണ്‍: പാ​​ലാ: 9496322760, കോ​​ട്ട​​യം: 9544131129, ച​​ങ്ങ​​നാ​​ശ്ശേ​​രി: 7907460611, കോ​​ഴ​​ഞ്ചേ​​രി: 730627 2007, തൃ​​പ്പൂ​​ണി​​ത്തു​​റ: 8078372319, ആ​​ലു​​വ: 9947176240, മൂ​​വാ​​റ്റു​​പു​​ഴ: 9946554827, ക​​ട്ട​​പ്പ​​ന: 8281319301.

എം​​എ (പ്രൈ​​വ​​റ്റ്) വൈ​​വാ​​വോ​​സി

12ന് ​​ന​​ട​​ക്കു​​ന്ന എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​യു​​ടെ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​കാ​​നു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു നാ​​ലാം സെ​​മ​​സ്റ്റ​​ർ ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ 11ലെ ​​വൈ​​വാ​​വോ​​സി​​ക്കു ഹാ​​ജ​​രാ​​കാം.

14ന് ​​ന​​ട​​ക്കു​​ന്ന എം​​എ ഹി​​സ്റ്റ​​റി (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​യു​​ടെ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക‌ു ഹാ​​ജ​​രാ​​കാ​​നു​​ള്ള വി​​ദാ​​ർ​​ഥി​​ക​​ൾ​​ക്കു നാ​​ലാം സെ​​മ​​സ്റ്റ​​ർ ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ 15ലെ ​​വൈ​​വ​വോ​​സി​​ക്കു ഹാ​​ജ​​രാ​​കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ജൂ​​ണി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി. (ഓ​​ണേ​​ഴ്സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

മ​​ത്സ​​ര പ​​രീ​​ക്ഷ​​ാപ​​രി​​ശീ​​ല​​നം

ബാ​​ങ്കു​​ക​​ളി​​ലേ​​ക്ക് ഐ​​ബി​​പി​​എ​​സ് ന​​ട​​ത്തു​​ന്ന മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ൾ​​ക്കും സ്റ്റാ​​ഫ് സെ​​ല​​ക്‌ഷ​​ൻ ക​​മ്മീ​​ഷ​​ൻ ക​​ന്പൈ​​ൻ​​ഡ് ഗ്രാ​​ജു​​വേ​​റ്റ് ലെ​​വ​​ൽ പ​​രീ​​ക്ഷ​​യ്ക്കും ത​​യാ​​റെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു തീ​​വ്ര​​പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ.

ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഫോ​ൺ: 04812731025, 7559940413.
...