പ്രാക്ടിക്കൽ/വാചാ പരീക്ഷ
2019 നവംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആന്റ് ടെക്നോളജി ((PGDGIST) പ്രാക്ടിക്കൽ, വാചാ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 19, 21 തീയതികളിലും എംഎ മ്യൂസിക്, വീണ, വയലിൻ, ഡാൻസ് (കേരള നടനം) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ 25 മുതലും അതതു കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ ബിഎംഎസ്/ ബിഎസ്ഡബ്ല്യൂ/ ബിവോക് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം 14, ഡിസംബർ രണ്ട് തീയതികളിൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എംബിഎ മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകൾ എസ്ഡിഇ പാളയം, സെന്റ്.മൈക്കിൾസ് കോളജ്, ചേർത്തല എന്നീ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. ഹാൾടിക്കറ്റുകൾ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം പാളയം, കാര്യവട്ടം, കൊല്ലം കേന്ദ്രങ്ങളിൽ നടത്തിവരുന്ന സന്പർക്ക ക്ലാസുകൾ ഒന്‍പതിന് ഉണ്ടായിരിക്കുന്നതല്ല. നവംബർ 10 ലെ ക്ലാസുകൾക്ക് മാറ്റമില്ല. നവംബർ 10 മുതൽ ബിബിഎ (2019 ബാച്ച്) ഒന്നാം സെമസ്റ്റർ ക്ലാസുകൾ കാര്യവട്ടം, കൊല്ലം കേന്ദ്രങ്ങളിൽ ആരംഭിക്കും.
പരീക്ഷാഫീസ്
2013 സ്കീം ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് ഒന്നും മൂന്നും എട്ടും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ 13 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രീവിയസ്/ഫൈനൽ എംഎ (ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്) എംഎച്ച്ആർഎം (മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) മേഴ്സി ചാൻസ് പരീക്ഷകൾക്ക് 25 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംടെക് (ഫുൾ ടൈം/പാർട്ട് ടൈം) (2003 & 2008 സ്കീം മേഴ്സിചാൻസ്), നാലാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം) (2003 & 2008 സ്കീം മേഴ്സിചാൻസ്) ഡിസംബർ 2019 പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 20 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓണ്‍ലൈൻ രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി എംഎ/എംഎസ്\സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎഎച്ച്ആർഎം/ എംപിഎ/എംഎംസിജെ പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (മേഴ്സി ചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.