ഇന്നും നാളെയും നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ഫിസിക്സ് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം 11, 12 തീയതികളിലും നവംബർ ഏഴിലെ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ നവംബർ 18നും നടത്തും.
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി ജൂലൈ 2019 ന്റെ (2008 & 2013 സ്കീം സപ്ലിമെന്ററി, യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് റെഗുലർ & സപ്ലിമെന്ററി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 8, 11, 12 തീയതികളിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം, ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ്, കൊല്ലം എന്നീ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കൗണ്സിലിംഗ് സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വാചാ പരീക്ഷ 11, 12 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടത്തിയ നലാം സെമസ്റ്റർ ബിഎസ്സി എൻവയോണ്മെന്റൽ സയൻസ് ആൻഡ് എൻവയോണ്മെന്റ് ആൻഡ്വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ എൻവയോണ്മെന്റൽ സയൻസ് EE 1443, വാട്ടർ മാനേജ്മെന്റ് EE 1472 പ്രാക്ടിക്കൽ പരീക്ഷ നവംബർ 12, 13 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ 15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (എഫ്ഡിപി) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2015, 2016 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 നവംബർ 19ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (എഫ്ഡിപി) 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി ഡിഗ്രി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഗവണ്മെന്റ് സംസ്കൃത കോളേജ്, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്ഡി കോളജ്, ആലപ്പുഴ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥികൾ അതാത് കോളജുകളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി മേൽപ്പറഞ്ഞ പരീക്ഷകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം 2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15വരെ അപേക്ഷിക്കാം. 2019 ഓഗസ്റ്റിൽ നടന്ന എട്ടാം സെമസ്റ്റർ ബിഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂണിൽ നടത്തിയ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്ക്) 2017 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ് 2019 ഡിസംബർ 12ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മെരിറ്റ് ഡേ കൊമേഴ്സ് വകുപ്പ് അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒന്പതിനു രാവിലെ 11ന് കാര്യവട്ടം കാന്പസിലുളള കൊമേഴ്സ് വകുപ്പിൽ വെച്ച് ന്ധമെറിറ്റ് ഡേ’ സംഘടിപ്പിക്കുന്നു. സർവകലാശാല വൈസ് ചാൻസലർ പ്രഫ.(ഡോ.)വി.പി. മഹാദേവൻപിള്ള ഉത്ഘാടനവും ഡോ.പ്രദീപ് തേവന്നൂർ മെമ്മോറിയൽ സ്കോളർഷിപ്പും വിശിഷ്ട പൂർവ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും നിർവഹിക്കും. ഇൻ ആപ്പ് ടെക്നോളജീസിന്റെ സഹസ്ഥാപകനായ വിജയകുമാർ ചടങ്ങിൽ പ്രഭാഷണം നടത്തും. ചടങ്ങിൽ ഈ വകുപ്പിലെ എല്ലാ പൂർവ വിദ്യാർഥികളും പങ്കെടുക്കാൻ താല്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9048746247,
[email protected] .
അപേക്ഷ ക്ഷണിച്ചു തുടർ വിദ്യാഭ്യാസ പഠന കേന്ദ്രം ഇരമല്ലിക്കര ശ്രീ.അയ്യപ്പാ കോളേജ് യൂണിറ്റിൽ ഡിസംബർ 2019 മുതൽ ആരംഭിക്കുന്ന നാല് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളായ ഡിപ്ലോമ ഇൻ കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കന്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ്, യോഗ ആൻഡ് മെഡിറ്റേഷൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറം കോളജ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക്:www.sreeayyappacollege.ac.in, 0479 2427615