ഒന്നും രണ്ടും മൂന്നും വർഷ ബിപിഇ പരീക്ഷകൾ യഥാക്രമം 20, 29, ഡിസംബർ നാല് തീയതി മുതൽ
ഒന്നും രണ്ടും മൂന്നും വർഷ ബിപിഇ (ആനുവൽ സ്കീം 2013ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം 20, 29, ഡിസംബർ നാല് തീയതി മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിപിഇഎസ് (2016 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംബിഎ (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 22 മുതൽ ആരംഭിക്കും. ഏഴുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
നാലാം വർഷ ബിഎസ്സി എംഎൽടി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 22 മുതൽ ആരംഭിക്കും. ഏഴുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
മൂന്നാം വർഷ ബിഎസ്സി എംഎൽടി (റെഗുലർ) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഒക്ടോബർ 31ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ് 2013ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ്) സെപ്്റ്റംബർ, ഒക്ടോബർ 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ 12നു അതതു കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2018 ഡിസംബറിൽ നടന്ന ബിടെക് മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെ വിവിധ വിഷയങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ നവംബർ ഏഴ്, എട്ട് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 223ാം നന്പർ മുറിയിൽ അസൽ രേഖകളുമായി എത്തണം.
പരീക്ഷാഫലം
2019 മേയിലെ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ്, മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോണ് സിഎസ്എസ് 2017 അഡ്മിഷൻ, 20162017 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാപരിശീലനം
വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന മത്സരപരീക്ഷകൾക്കുള്ള പരിശീലനം സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ്് ഗൈഡൻസ് ബ്യൂറോയിൽ . ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 04812731025.