നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പുതുക്കിയ പരീക്ഷ തീയതി
ഒക്ടോബർ 28ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകൾ 20ന് നടക്കും.
ഒക്ടോബർ 28ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ് 20042013 അഡ്മിഷൻ അദാലത്ത്സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ 14ന് നടക്കും.
ഒക്ടോബർ 28ന് നടത്താനിരുന്ന ഒന്നാം വർഷ ബിപിടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷ നവംബർ നാലിന് നടക്കും.
ഒക്ടോബർ 28ന് അഫിലിയേറ്റഡ് കോളജുകളിലും സീപാസിലും നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംസിഎ പരീക്ഷകൾ നവംബർ ആറിന് നടക്കും.
ഒക്ടോബർ 28ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2018 അഡ്മിഷൻ റെഗുലർ, 20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 11ന് നടക്കും.
അഫിലിയേറ്റഡ് കോളജുകളിൽ ഒക്ടോബർ 28ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനീയറിംഗ് ആൻഡ്് നെറ്റ്വർക്ക് ടെക്നോളജി (2018 അഡ്മിഷൻ റെഗുലർ, 20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നവംബർ എട്ടിന് നടക്കും.
അഫിലിയേറ്റഡ് കോളജുകളിൽ ഒക്ടോബർ 28ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ എൽഎൽബി പരീക്ഷ നവംബർ നാലിന് നടക്കും.
ഒക്ടോബർ 28ന് സീപാസിൽ നടത്താനിരുന്ന രണ്ട്, ഏഴ് സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷ നവംബർ 15ന് നടക്കും.
ഒക്ടോബർ 28ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംബിഎ (2018 അഡ്മിഷൻ റെഗുലർ, 20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 26ന് നടക്കും.
ഒക്ടോബർ 28ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2018 അഡ്മിഷൻ റെഗുലർ,20162017 അഡ്മിഷൻ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ആറിന് നടക്കും.
നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ, 20132016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നാലിന് നടക്കും.
ഒക്ടോബർ 28ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2018 അഡ്മിഷൻ റെഗുലർ, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) ആൻഡ് മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്േറഷൻ (2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നാലിന് നടക്കും.
ഒക്ടോബർ 28ന് നടത്താനിരുന്ന രണ്ടാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷ നാലിന് നടക്കും.
ഒക്ടോബർ 28ന് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷ നവംബർ 13ന് നടക്കും.
മറ്റു പരീക്ഷകളുടെ തീയതി, പരീക്ഷകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.
വൈവാവോസി മാറ്റി
ഒക്ടോബർ 31ന് കളമശേരി സെന്റ് പോൾസ് കോളജ്, ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ്, എന്നിവിടങ്ങളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പ്രൈവറ്റ് ജൂലൈ 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ അഞ്ചിന് നടക്കും.
വിദ്യാർഥികൾ ഹാൾടിക്കറ്റുമായി പരീക്ഷകേന്ദ്രങ്ങളിൽ എത്തണം.
പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റർ ബിപിഇഎസ് (2016 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 30 മുതൽ ആരംഭിക്കും ഏഴുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിലെ ഒന്നും രണ്ടും സെമസ്റ്റർ എംഎജഐംസി (2016 അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് മാത്രം) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം എട്ട്, 13 തീയതികളിൽ ആരംഭിക്കും.
രണ്ടുവരെ അപേക്ഷിക്കാം.