നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി എക്സാമിനേഷൻ ജൂലൈ 2019 ന്റെ (20082013 സ്കീം) ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രിക്കൽ മെഷീൻസ് ലാബ്, ഇലക്ട്രോണിക് സർക്യൂട്ട്സ് ലാബ്, ഡിജിറ്റൽ സർക്യൂട്ട്സ് ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 5,7,8 തീയതികളിലായി ടി.കെ.എം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം ; കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഹിന്ദി, ഇക്കണോമിക്സ് (റെഗുലർ), ഇക്കണോമിക്സ് (2013 സ്കീം, മേഴ്സി ചാൻസ്), എംഎസ്സി ഫിസിക്സ്, പോളിമർ കെമിസ്ട്രി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി നവംബർ എട്ട് ആണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടന്ന നാലാം സെമസ്റ്റർ ബിബിഎ (2013 ന് മുൻപുള്ള അഡ്മിഷൻ) 2010, 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സ്ക്രൂട്ടിനി എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ ഏഴ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സെപ്തംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി നവംബർ 11 . വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നവംബർ 11ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ & സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഡിസംബർ നാലിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസി എസ്/കരിയർ റിലേറ്റഡ് സിബിസിഎസ്.എസ്/ബിഎ/ബിഎസ്സി/ബികോം പരീക്ഷകൾക്ക് നവംബർ രണ്ടു വരെയും 150 രൂപ പിഴയോടു കൂടി നവംബർ അഞ്ചു വരെയും 400 രൂപ പിഴയോടു കൂടി നവംബർ ഏഴുവരെയും അപേക്ഷിക്കാവുന്നതാണ്.
നവംബർ പതിമൂന്നിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ്/കരിയർ റിലേറ്റഡ്/ബിഎ/ബി.എസ്സി/ബികോം പരീക്ഷകൾക്ക് നവംബർ ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയോടു കൂടി രജിസ്ട്രേഷൻ തീയതികൾക്ക് മാറ്റമില്ല.
കന്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഡിസംബർ 2019 (2008/2013 സ്കീം) ന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ നവംബർ 11 വരെയും 150 രൂപ പിഴയോടു കൂടി നവംബർ 13 വരെയും 400 രൂപ പിഴയോടു കൂടി നവംബർ 15 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബർ 26 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് (2013 സ്കീം സപ്ലിമെന്ററി, സെക്ഷണൽ ഇംപ്രൂവ്മെന്റ് 2008 സ്കീം, എൻജിനിയറിംഗ് കോളജ് കാര്യവട്ടം 2015 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ നവംബർ 2019 ന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ നവംബർ ഏഴു വരെയും 150 രൂപ പിഴയോടു കൂടി നവംബർ 11 വരെയും 400 രൂപ പിഴയോടു കൂടി നവംബർ 13 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.