ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ ബിപിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യു/ബിവോക് പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 31വരെ പിഴ കൂടാതെയും നവംബർ മൂന്നുവരെ 150 രൂപ പിഴയോടെയും നവംബർ അഞ്ച്വരെ 400 രൂപ പിഴയോടെയും ഫീസടയ്ക്കാം. ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ 13ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പരീക്ഷാഫലം
ഏപ്രിൽ, മേയ്, ജൂണ്‍ എന്നീ മാസങ്ങളിൽ നടന്ന ഫൈവ് ഇയർ എംബിഎ (ഇന്റഗ്രേറ്റഡ്) ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഓഗസ്റ്റ് മാസം നടത്തിയ അവസാന വർഷ ബിഡിഎസ് പാർട്ട് രണ്ട് (സപ്ലിമെന്ററി2008 സ്കീം), പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും നവംബർ 15 മുതൽ തിരുവനന്തപുരം ഗവ. ഡെന്റൽ കോളജിലെ അതാതു ഡിപ്പാർട്ടുമെന്റുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.