അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷകൾക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ 30 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നാല് പിഎം ഒന്‍പത് പിഎം, റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. ഇന്നു വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
പ്രാക്്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിവോക് ബ്രോഡ് കാസ്റ്റിംഗ് ആൻഡ് ജേർണലിസം (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂണ്‍ 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ 29ന് കാലടി ശ്രീശങ്കര കോളജിൽ നടക്കും.
മൂന്നാം സെമസ്റ്റർ ബിവോക് ഫാഷൻ ടെക്നോളജി (2017 അഡ്മിഷൻ റഗുലർ, 20132016 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ 28 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ നാലുവരെ അപേക്ഷിക്കാം.
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽ.എൽ.ബി. (ഓണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ നാലുവരെ അപേക്ഷിക്കാം.
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
2019 ഏപ്രിലിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ്, മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്േറഷൻ (നോണ്‍ സിഎസ്എസ്) റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എംടെക് (ജിയോമെക്കാനിക്സ് ആൻഡ് സ്ട്രക്ചേഴ്സ്) റെഗുലർ, (പുനഃപ്രവേശനം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഹിന്ദി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
നെറ്റ് പരീക്ഷ പരിശീലനം
സയൻസ് വിഷയങ്ങൾക്കുള്ള യുജിസി നെറ്റ്,ജെആർഎഫ് പരീക്ഷയുടെ (പാർട്ട് എ)യ്ക്ക് വേണ്ടി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ തീവ്രപരിശീലനത്തിന് ഏതാനും സീറ്റൊഴിവുണ്ട്. 04812731025.