ഓഫ് കാന്പസ് പരീക്ഷകൾ നവംബർ 13 മുതൽ
സർവകലാശാലയിലെ ഓഫ് കാന്പസ് പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ തീയതി
സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നാല് പിഎം ഒന്‍പത് പിഎം, റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 30 മുതൽ ആരംഭിക്കും. 22 വരെയും 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി സെമസ്റ്ററിന് 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പ്രാക്ടിക്കൽ
മൂന്നും അഞ്ചും സെമസ്റ്റർ ബികോം (സിബിസിഎസ്എസ് 2013ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ്) സെപ്തംബർ/ഒക്ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 30, 31 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂണ്‍ 2019 പരീക്ഷയുടെ വൈവാവോസി 30ന് കാലടി ശ്രീ ശങ്കര കോളേജിൽ നടക്കും.
പരീക്ഷഫലം
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിലെ മൂന്നും നാലും സെമസ്റ്റർ എംകോം പ്രൈവറ്റ് (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.