ബിഎച്ച്എംഎസ് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒഴിവുള്ള ഒരു ബിഎച്ച്എംഎസ് സീറ്റ്ൽ കേരള എൻട്രൻസ് കമ്മീഷണറുടെ 201920 ലെ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകളും നീറ്റ്ന്റെ അഡ്മിറ്റ് കാർഡും എൻട്രൻസ് കമ്മീഷണറുടെ മാർക്ക് ഡേറ്റാ ഷീറ്റും ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുളള നിരാക്ഷേപ പത്രവും (എൻഒസി)/ഒടുവിൽ പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റും (ടിസി) സഹിതം 15ന് രാവിലെ 11ന് തിരുവനന്തപുരം ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസറുടെ ഓഫീസിൽ എത്തണം. 12ന് ശേഷം എത്തുന്നവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ല. എൻട്രൻസ് കമ്മീഷണറുടെ അലോട്ട്മെന്റ് മുഖേന ബിഎച്ച്എംഎസിന് പ്രവേശനം ലഭിച്ചവർ പങ്കെടുക്കേണ്ടതില്ല.