ഒന്ന്, രണ്ട് സെമസ്റ്റർ ബികോം പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
2018 ജനുവരിയിലെ ഒന്നാം സെമസ്റ്റർ ബികോം, 2018 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ ബികോം സിബിസിഎസ് (2017 അഡ്മിഷൻ) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മാർക്ക് വ്യത്യാസമുള്ളവർ വെബ്സൈറ്റിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത മെമ്മോ, ഗ്രേഡ് കാർഡ് എന്നിവയുടെ പ്രിന്റൗട്ടുകൾ സിബിസിഎസ്എസ് സെക്ഷനിൽ നൽകണം.
വൈവാവോസി
2019 ജൂലൈയിലെ മൂന്നും നാലും സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പ്രൈവറ്റ് ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 30, 31 തീയതികളിൽ കളമശേരി സെന്റ് പോൾസ്, ചങ്ങനാശേരി എൻഎസ്എസ് കോളജുകളിൽ നടക്കും.
കളമശേരി സെന്റ് പോൾസ്, മാല്യങ്കര എസ്എൻഎം, ഇടക്കൊച്ചി സിയന്ന എന്നി കോളജുകളിലെ പരീക്ഷകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർ കളമശേരി സെന്റ് പോൾസ് കോളജിലും ചങ്ങനാശേരി എൻഎസ്എസ്, പത്തനംതിട്ട കാതോലിക്കറ്റ് കോളജുകളിൽ രജിസ്റ്റർ ചെയ്തവർ ചങ്ങനാശേരി എൻഎസ്എസ് കോളജിലും പരീക്ഷ തീയതികളിൽ ഹാൾ ടിക്കറ്റുമായി ഹാജരാകണം. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി സൈക്കോളജി പിജിസിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പിജിസിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ ഒന്ന്, ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി, പെട്രോ കെമിക്കൽസ് (കോംപ്ലിമെന്ററി കംപ്യൂട്ടർ സയൻസ് സിബിസിഎസ് 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, സിബിസിഎസ്എസ് 201316 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ (സോഫ്റ്റ്വേർ ലാബ് ഒന്ന്) 14 മുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ രണ്ട് (വൊക്കേഷണൽ കോഴ്സ്കംപ്യൂട്ടർ സയൻസ്സിബിസിഎസ് 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, സിബിസിഎസ്എസ് 201316 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ (സോഫ്റ്റ്വേർ ലാബ് രണ്ട്) 14 മുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ, എംടിഎ ആൻഡ് എംടിടിഎം (2019 അഡ്മിഷൻറെഗുലർ) പരീക്ഷയ്ക്ക് 16 മുതൽ 21 വരെയും 22 മുതൽ 24 വരെ 500 രൂപ പിഴയോടെയും 25ന് 1000 സൂപ്പർഫൈനോടെയും ഫീസടച്ച് ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാതീയതി
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ത്രിവൽസര എൽഎൽബി (2016 അഡ്മിഷൻ റെഗുലർ, 20102015 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2009 വരെയുള്ള അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്), പത്താം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി (20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2006 വരെയുള്ള അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ് കോമണ്‍) പരീക്ഷകൾ 31 മുതൽ ആരംഭിക്കും.
15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 17 വരെയും അപേക്ഷിക്കാം. ടൈംടേബിൾ വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ത്രിവൽസര എൽഎൽബി (2017 അഡ്മിഷൻ റെഗുലർ, 20112016 അഡ്മിഷൻ സപ്ലിമെന്ററി, 2010 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2010 വരെയുള്ള അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്), എട്ടാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി (2007 2010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006 വരെയുള്ള അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 15ന് ആരംഭിക്കും. 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 18 വരെയും അപേക്ഷിക്കാം.
ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2018 അ്ഡമിഷൻ റെഗുലർ, 2015 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 18ന് ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.