ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പരീക്ഷകൾ 16 മുതൽ
ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്, 20042013 അഡ്മിഷൻഅദാലത്ത്സ്പെഷൽ മേഴ്സി ചാൻസ് 2018) ഒക്ടോബർ 2019 പരീക്ഷകൾ 16 മുതൽ ആരംഭിക്കും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെയാണ് പരീക്ഷ. ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്, 20042013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) ഒക്ടോബർ 2019 പരീക്ഷകൾ 30 മുതൽ ആരംഭിക്കും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെയാണ് പരീക്ഷ. ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (സിഎസ്എസ്2018 അഡ്മിഷൻ റഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ് അഫിലിയേറ്റഡ് കോളജുകൾ മാത്രം) പരീക്ഷകൾ 16 മുതൽ തുടങ്ങും. ടൈംടേബിൾ വെബ് സൈറ്റിൽ.
പരീക്ഷഫലം
2019 മേയിലെ നാലാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഹോം സയൻസ് ബ്രാഞ്ച് എ, ബ്രാഞ്ച് ഡി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി സുവോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
പ്രിൻസിപ്പൽമാരുടെ യോഗം
എല്ലാ ബിഎഡ് കോളജിലെയും പ്രിൻസിപ്പൽമാരുടെ യോഗം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും.