University News
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്‌​മെ​ന്‍റ് തു​ല്യ​താ പ​രീ​ക്ഷാ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019 ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ന്ന ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് തു​​​ല്യ​​​താ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.keralaresults.nic.in, www.dhsekerala.gov.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും.

ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഫോ​​​ട്ടോ​​​കോ​​​പ്പി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും നി​​​ശ്ചി​​​ത ഫോ​​​റ​​​ങ്ങ​​​ളി​​​ലു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഫീ​​​സ​​​ട​​​ച്ച് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത സ്‌​​​കൂ​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് ഒ​​​ക്‌​​​ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു പേ​​​പ്പ​​​ർ ഒ​​​ന്നി​​​ന് 600ഉം, ​​​ഫോ​​​ട്ടോ​​​കോ​​​പ്പി​​​ക്ക് 400ഉം, ​​​സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 200 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്. അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ങ്ങ​​​ൾ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ൻ​​​ഡ​​​റി പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭി​​​ക്കും.

പ​​​രീ​​​ക്ഷാ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ iExams ൽ ​​​അ​​​ടു​​​ത്ത​​​മാ​​​സം 15ന​​​കം പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, സൂ​​​ക്ഷ​​​മ പ​​​രി​​​ശോ​​​ധ​​​ന, ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്കു​​​ള​​​ള ഫീ​​​സ് ബ​​​ന്ധ​​​പ്പെ​​​ട്ട ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ ശേ​​​ഖ​​​രി​​​ച്ച് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ശാ​​​ന്തി​​​ന​​​ഗ​​​ർ എ​​​സ്ബി​​​ഐ ബ്രാ​​​ഞ്ചി​​​ൽ മാ​​​റാ​​​വു​​​ന്ന​​​വി​​​ധം ഡി​​​മാ​​​ന്‍റ് ഡ്രാ​​​ഫ്റ്റാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News