University News
ബി​ഗ് ഡാ​റ്റാ ബ​യോ​ള​ജി​യി​ൽ പി​ജി ഡി​പ്ലോ​മ
വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യും ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തും അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഉ​​​ണ്ടാ​​​യ കു​​​തി​​​പ്പും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തു ശാ​​​സ്ത്ര​​​മേ​​​ഖ​​​ല​​​യ്ക്കു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ഡാ​​​റ്റാ അ​​​ന​​​ലി​​​സ്റ്റു​​​ക​​​ളും ഡാ​​​റ്റാ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രും ജൈ​​​വ, വൈ​​​ദ്യ ശാ​​​സ്ത്ര​​​മേ​​​ഖ​​​ല​​​യ്ക്കും കൈ​​​ത്താ​​​ങ്ങാ​​​കു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു ബ​​​യോ ടെ​​​ക്നോ​​​ള​​​ജി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ബ​​​യോ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് അ​​​പ്ലൈ​​​ഡ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി ( ഐ​​​ബി​​​എ​​​ബി) അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബി​​​ഗ് ഡാ​​​റ്റാ ബ​​​യോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന്‍റെ പ്ര​​​സ​​​ക്തി.

ഈ ​​​രം​​​ഗ​​​ത്തു വി​​​ഷ​​​യാ​​​ന്ത​​​ര പ​​​ഠ​​​നം സാ​​​ധ്യ​​​മാ​​​ക്കാ​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ബം​​​ഗ​​​ളൂ​​​രു (ഐ​​​ഐ​​​ഐ​​​ടി​​​ബി) വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു കോ​​​ഴ്സ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ലൈ​​​ഫ് സ​​​യ​​​ൻ​​​സ​​​സി​​​ൽ ബി​​​ഗ് ഡാ​​​റ്റാ​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളി​​​ലൂ​​​ന്നി​​​യു​​​ള്ള പാ​​​ഠ്യ പ​​​ദ്ധ​​​തി ആ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ല​​​ന രം​​​ഗ​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടാ​​​നും പ​​​ര്യാ​​​പ്ത​​​മ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു രൂ​​​പ ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

യോ​​​ഗ്യ​​​ത

ബ​​​യോ ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ​​​ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്. കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം അ​​​ല്ല​​​ങ്കി​​​ൽ ബ​​​യോ ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ​​​ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്,ബ​​​യോ​​​കെ​​​മി​​​സ്ട്രി, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം.

അ​​​ഡ്മി​​​ഷ​​​ൻ

ആ​​​കെ 25 സീ​​​റ്റു​​​ക​​​ൾ. രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. വെ​​​ർ​​​ബ​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ്. അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ്, പ്രോ​​​ഗ്രാ​​​മിം​​​ഗ് ആ​​​ൻ​​​ഡ് കം​​​പ്യൂ​​​ട്ടിം​​​ഗ് എ​​​ബി​​​ലി​​​റ്റി, ലൈ​​​ഫ് സ​​​യ​​​ൻ​​​സ​​​സ് എ​​​ന്നി​​​വ​​​യാ​​​ണു ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി,ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത, മും​​​ബൈ,പൂ​​​ന, ഗോ​​​ഹ​​​ട്ടി, ഭോ​​​പ്പാ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. 1,000 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം 10,000 രൂ​​​പ സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ക്കും.
ഒ​​​ക്ടോ​​​ബ​​​ർ 20ന​​​കം ഓ​​​ണ്‍ ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. മാ​​​തൃ​​​കാ പ​​​രീ​​​ക്ഷ​​​യ്ക്കു വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ജ​​​നു​​​വ​​​രി​​​യി​​​ൽ ക്ലാ​​​സ് ആ​​​രം​​​ഭി​​​ക്കും.

വെ​​​ബ്സൈ​​​റ്റ്: https://ibab.azu rewebsites.net, http://ibab.ac.in, https://www.i iitb.ac.in ഫോ​​​ൺ: 0802852 8900/01/02.
More News