എംഎ സോഷ്യൽ വർക്ക്: അപേക്ഷ ക്ഷണിച്ചു
റിഹാബിലിറ്റേഷൻ കൗണ്സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പുതുതായി തുടങ്ങുന്ന എംഎ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ എന്ന പിജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 20 സീറ്റാണുള്ളത്. ആർട്സ്, സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
ബിഎ (2017 അഡ്മിഷൻ റെഗുലർസിബിസിഎസ്പ്രൈവറ്റ് രജിസ്ട്രേഷൻ) മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സംസ്കൃതം: പോയട്രി, റെറ്ററിക്സ് ആൻഡ ബേസിക്സ് ഓഫ് ഗ്രാമർ (കോംപ്ലിമെന്ററി) പേപ്പറിന്റെ പരീക്ഷ സെപ്റ്റംബർ 27നും നാലാം സെമസ്റ്റർ പരീക്ഷയുടെ സംസ്കൃതം: പ്രോസ്, വൃത്ത, അലങ്കാര, തിയറീസ് ഓഫ് പോയറ്റിക്സ് ആൻഡ് ഗ്രാമർ എന്ന പേപ്പറിന്റെ പരീക്ഷ സെപ്റ്റംബർ ആറിനും നടക്കും.
ബിഎഡ് പ്രവേശനം
അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെ (ന്യൂനപക്ഷ സമുദായ കോളജുകൾ ഒഴികെ) ബിഎഡ് പ്രോഗ്രാമുകളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് (ഇഡബ്ല്യുഎസ്)10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സീറ്റിൽ 10 ശതമാനം വർധന വരുത്തി.ഇഡബ്ല്യുഎസ് വിഭാഗത്തിൽ വരുന്നവർക്ക് 30ന് രാവിലെ 11നകം കോളജുകളിൽ അപേക്ഷ നൽകാം.
റാങ്ക് പട്ടിക ഉച്ചകഴിഞ്ഞ് രണ്ടിനു പ്രസിദ്ധീകരിക്കും. മെരിറ്റ് അടിസ്ഥാനത്തിൽ 31നകം പ്രവേശന നടപടി പൂർത്തിയാക്കണം. വിശദവിവരം വെബ്സൈറ്റിൽ.
എൻഎസ്എസ് ക്യാന്പ്
സർവകലാശാല നാഷണൽ സർവീസ് സ്കീം വോളണ്ടിയർ സെക്രട്ടറിമാർക്കുള്ള ത്രിദിന നേതൃത്വ പരിശീലന ക്യാന്പ് 30 മുതൽ സെപ്റ്റംബർ ഒന്നു വരെ മണർകാട് സെന്റ് മേരീസ് കോളജിൽ നടക്കും.