പുതുക്കിയ പരീക്ഷാതീയതി
22, 24, 26, 29 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 20, 23, 25, 27 തീയതികളിലേക്ക് പുനഃക്രമീകരിച്ചു.
22 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎ (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകൾ മാത്രം 24 ന് ഉച്ചയ്ക്ക് 1.30 മുതൽ നടത്തും.
22ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകൾക്കും നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിവോക്/ബിഎംഎസ് (കരിയർ റിലേറ്റഡ് സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല.
സൂക്ഷ്മപരിശോധന
2019 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി ഇ.ജെ മൂന്ന് സെക്ഷനിൽ 22 മുതൽ 31 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
2019 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ പൊളിറ്റിക്കൽ സയൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം(പി.ജി) 2019; ജനറൽ/മറ്റ് വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് മേഖല തലത്തിൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ ഒന്നാം വർഷ പി.ജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേയ്ക്ക് ഇന്ന് യഥാക്രമം കൊല്ലം എസ്.എൻ കോളജിലും, ആലപ്പുഴ എസ്.ഡി.കോളജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേയ്ക്ക് 24ന് യഥാക്രമം സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളജിലുമാണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്. എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകൾ അർഹരായ മറ്റു വിഭാഗങ്ങളിലേയ്ക്ക് നിയമാനുസൃതം മാറ്റി ഈ സ്പോട്ട് അലോട്ട്മെന്റ് വഴി നികത്തും. രാവിലെ ഒന്പതു മുതൽ 11 വരെ വിദ്യാർഥികൾ ഓണ്ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. ഈ സമയത്തിനകം ഹാജരായി രജിസ്റ്റർ ചെയ്തവരിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർതികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ.