ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം ഫലം പ്രസിദ്ധീകരിച്ചു
2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ ബിഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സിബിസിഎസ്എസ് സപ്ലിമെന്ററി 2017ന് മുന്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ ഇൻഫർമേഷൻ ടെക്നോളജി, മാസ് കമ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (കോർ), ജേർണലിസം: റൂൾസ് ആൻഡ് റെഗുലേഷൻസ്, നോട്ടിംഗ് ആൻഡ്് ഡ്രാഫ്റ്റിംഗ് (കോംപ്ലിമെന്ററി) എന്നീ വിഷയങ്ങളുടെ പരീക്ഷകൾ യഥാക്രമം സെപ്തംബർ 16, 23, 25 തീയതികളിൽ നടക്കും.
മറ്റു വിഷയങ്ങളുടെ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
നാലാം സെമസ്റ്റർ ബിഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സിബിസിഎസ്എസ് സപ്ലിമെന്ററി 2017ന് മുന്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ ഡെവലപ്മെന്റ് ഓഫ് മോഡേണ് ഹിന്ദി ലാംഗ്വേജ് ആൻഡ്് ലിറ്ററേച്ചർ (കോർ), ജേർണലിസം ആൻഡ് ഇലക്ട്രോണിക് മീഡിയ (കോംപ്ലിമെന്ററി) എന്നീ വിഷയങ്ങളുടെ പരീക്ഷകൾ യഥാക്രമം സെപ്തംബർ നാല്, ആറ് തീയതികളിൽ നടക്കും.
മറ്റു വിഷയങ്ങളുടെ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
നാലാം സെമസ്റ്റർ ബിഎ അറബിക് (സിബിസിഎസ്എസ് സപ്ലിമെന്ററി 2017ന് മുന്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ ക്ലാസിക്കൽ അറബിക് പ്രോസ് (കോർ), കോണ്ട്രിബ്യൂഷൻ ഓഫ് കേരള ടു അറബിക് ലാംഗ്വേജ് ആൻഡ്് ലിറ്ററേച്ചർ (കോംപ്ലിമെന്ററി) എന്നീ വിഷയങ്ങളുടെ പരീക്ഷകൾ യഥാക്രമം സെപ്തംബർ നാല്, ആറ് തീയതികളിൽ നടക്കും. മറ്റു വിഷയങ്ങളുടെ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
പത്തനംതിട്ട സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിലെ (സീപാസ്) ഒന്നാം സെമസ്റ്റർ എംഫിൽ (ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ) പരീക്ഷയുടെ റിസർച്ച് മെതഡോളജി, ലിംനോളജി ആൻഡ്് ഓഷ്യാനോഗ്രഫി വിഷയങ്ങളുടെ പരീക്ഷ യഥാക്രമം സെപ്തംബർ നാല്, ആറ് തീയതികളിൽ നടക്കും. 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.
പ്രാക്്ടിക്കൽ
രണ്ടാം സെമസ്റ്റർ (സിബിസിഎസ്, സിബിസിഎസ്എസ്) ബിഎസ്സി ഇലക്ട്രോണിക്സ് (റെഗുലർ, റീഅപ്പിയറൻസ്) മേയ് 2019 പരീക്ഷയുടെ ഡിജിറ്റൽ ഇലക്ട്രോണിക്സ് ലാബ് ഓഗസ്റ്റ് 19, 20, 21 തീയതികളിൽ അതത് കോളജുകളിൽ നടക്കും.
രണ്ടാം സെമസ്റ്റർ (സിബിസിഎസ്, സിബിസിഎസ്എസ്) ബിഎസ്സി കംപ്യൂട്ടർ മെയിന്റനൻസ് ആൻഡ്് ഇലക്ട്രോണിക്സ് (റെഗുലർ, റീഅപ്പിയറൻസ്) മേയ് 2019 പരീക്ഷയുടെ ഡിജിറ്റൽ ഇലക്ട്രോണിക്സ് ആൻഡ്് സി പ്രോഗ്രാമിംഗ് ലാബ് 19, 20, 21 തീയതികളിൽ ആലുവ യുസി കോളജിൽ നടക്കും.
2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്, സിബിസിഎസ്എസ്) സുവോളജി മോഡൽ ഒന്ന്, രണ്ട്, മൂന്ന് (കോർ ആൻഡ് കോംപ്ലിമെന്ററി റെഗുലർ,റീഅപ്പിയറൻസ്) പരീക്ഷയുടെ ഒന്നും രണ്ടും സെമസ്റ്റർ (കന്പയിൻഡ്) പ്രാക് ടിക്കൽ 19 മുതൽ 22 വരെ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ എംപിഇഎസ് റഗുലർ പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. ബിപിഇഎസ്, ബിപിഎഡ്, ബിപിഇ യോഗ്യതയുള്ളവർ അസൽ രേഖകളുമായി 20നുസ്കൂൾ ഓഫീസിൽ എത്തണം. 04812732368.