Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​പ​രീ​ക്ഷ 14 ലേ​യ്ക്ക് മാ​റ്റി
12 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​പ​രീ​ക്ഷ 14 ലേ​യ്ക്ക് മാ​റ്റി.

ക്ലാ​സ് ഇ​ല്ല

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും 10, 11 തീ​യ​തി​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​വ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം. 2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം​എ ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ ഹി​സ്റ്റ​റി 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​സൈ​ൻ​മെ​ന്‍റ്/​കേ​സ് അ​നാ​ലി​സി​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​എ/​എം​എ​സ്സി/​എം​കോം കോ​ഴ്സു​ക​ളു​ടെ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ അ​സൈ​ൻ​മെ​ന്‍റ്/​കേ​സ് അ​നാ​ലി​സി​സ് സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി 13.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019; എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

201920ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ ഒ​ന്പ​തി​ന് ഹാ​ജ​രാ​ക​ണം. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​വേ​ശ​ന പ​രീ​ക്ഷ

കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, ല​ക്ഷ്മീ​ഭാ​യി നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, (സാ​യി എ​ൽ​എ​ൻ​സി​പി​ഇ) 2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ് 2 വ​ർ​ഷം) കോ​ഴ്സി​ന് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട ആ​റ് ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് (പെ​ണ്‍​കു​ട്ടി​ക​ൾ 5 & ആ​ണ്‍​കു​ട്ടി​ക​ൾ 1) നി​ശ്ചി​ത യോ​ഗ്യ​ത​യു​ള​ള എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: എ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (അ​സ്സ​ൽ) 14ന് ​രാ​വി​ലെ എ​ട്ടി​ന് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഈ ​കോ​ഴ്സി​ലേ​യ്ക്ക് 2019 20 അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ​വ​ർ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ര​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.lncpe.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.