ആറ്, എട്ട്, 12, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിഎ ബികോം (2017 അഡ്മിഷൻ റഗുലർ സിബിസിഎസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്റ്റബർ 18, 20, 23, 25 തീയതികളിലും ആറ്, എട്ട്, 12, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് സപ്ലിമെന്ററി, 2017ന് മുന്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 18, 20, 23, 25 തീയതികളിലും നടക്കും.
ഓഗസ്റ്റ് 12ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിഎ, ഇസ്ലാമിക് ഹിസ്റ്ററി (കോമണ് വിത്ത് പൊളിറ്റിക്കൽ സയൻസ് ആൻഡ് സോഷ്യോളജി) പരീക്ഷ 16ന് നടക്കും.
ആറ്, ഏഴ്, എട്ട്, 12, 14 തീയതികളിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന്, നാല്, ഏഴ്, ഒന്പത് സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ് 20082013 അഡ്മിഷൻ) സ്പെഷൽ മേഴ്സി ചാൻസ്, 2018 അദാലത്ത് പരീക്ഷകൾ യഥാക്രമം 21, 22, 26, 27, 29 തീയതികളിൽ നടക്കും.
14ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷ 21നു നടക്കും.
ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ ബിഎസ്സി എംആർടി സപ്ലിമെന്ററി (2016ന് മുന്പുള്ള അഡ്മിഷൻ) പരീക്ഷ 13 ന് നടക്കും.
എട്ട്, 12, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ എംസിഎ സ്പെഷൽ മേഴ്സി ചാൻസ് (20072010 അഡ്മിഷൻ അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും.
ഏഴിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽഎൽബി പരീക്ഷ ഒന്പതിനു നടക്കും.
ഏഴ്, 12, 14 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ഐഎംസിഎ. (2017 അഡ്മിഷൻ റഗുലർ), ഡിഡിഎംസിഎ (20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 16, 19, 21 തീയതികളിൽ നടക്കും.
ഏഴിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിപിഎഡ് (2014 അഡ്മിഷൻ സപ്ലിമെന്ററി, 20072013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷ 16ന് നടക്കും.
ഏഴ്, 12 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 13, 16 തീയതികളിൽ നടക്കും.
12, 14 തീയതികളിൽ നടത്താനിരുന്ന ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (20112015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ നാല്, ആറ് തീയതികളിൽ നടക്കും.
ഏഴ്, എട്ട്, 12, 14 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎ (2017 അഡ്മിഷൻ റഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി പ്രൈവറ്റ്) പരീക്ഷകൾ യഥാക്രമം 16, 19, 20 (രണ്ട് പരീക്ഷ) തീയതികളിൽ നടക്കും.
ഏഴ്, 12, 14 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ/രണ്ടാം വർഷ എംഎസ്സി (2017 അഡ്മിഷൻ റഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷകൾ യഥാക്രമം 22, 26, 27 തീയതികളിൽ നടക്കും.
എട്ടിന് നടത്താനിരുന്ന നാലാം സെമസ്റ്റർ, രണ്ടാം വർഷ എംകോം (2017 അഡ്മിഷൻ റഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷ 13ന് നടക്കും.
12ന് നടത്താനിരുന്ന മൂന്നാം വർഷ ബിഫാം (2016 അഡ്മിഷൻ റഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ് സ്പെഷൽ മേഴ്സി ചാൻസ് 2018 അദാലത്ത്) പരീക്ഷ 21ന് നടക്കും.
12ന് നടത്താനിരുന്ന മൂന്നാം പ്രഫഷണൽ ബിഎച്ച്എംഎസ് (പഴയ സ്കീം അവസാന മേഴ്സി ചാൻസ്) പരീക്ഷ 13 ന് നടക്കും.
പരീക്ഷകേന്ദ്രം, സമയം എന്നിവയ്ക്ക് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷഫലം
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (2017 അഡ്മിഷൻ റഗുലർ, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജെആർഎഫ്; അപേക്ഷ ക്ഷണിച്ചു
യുജിസി ഡിഎഇ കണ്സോർഷ്യം ഫോർ സയന്റിഫിക് റിസർച്ച് പ്രോജക്ടിലേക്ക് ജൂണിയർ റിസർച്ച് ഫെലോഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രൊഫ. സാബു തോമസ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്, എംജി സർവകലാശാല, പിഡി ഹിൽസ് പിഒ, കോട്ടയം 686560 എന്ന വിലാസത്തിൽ നൽകണം.