2019 മേയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോർ ബയോകെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് ആറുമുതൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
2019 മേയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിആർ സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ അതതു കോളജിൽ ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) മേയ് 2019 (സപ്ലിമെന്ററി ) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ച് ലാബ് എക്സാമിനേഷൻ ( ഇലക്ട്രോണിക്സ് സർക്യൂട്ട് ലാബ്) ജോൺ കോക്സ് മെമ്മോറിയൽ എൻജിനിയറിംഗ് കോളജ് തിരുവനന്തപുരത്തും, ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലത്തുമായി ഓഗസ്റ്റ് അഞ്ചിന് നടത്തും. വിശദവിവരം വെബ്സൈറ്റിൽ
പരീക്ഷാ തീയതി
ജൂലൈ 30ന് നടത്താനിരുന്ന ബികോം ആന്വൽ സ്കീം പ്രൈവറ്റ് /എസ്ഡിഇ വിദ്യാർഥികളുടെ പാർട്ട് ഒന്നും രണ്ടും പരീക്ഷകൾ ഓഗസ്റ്റ് 21ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
ജൂലൈ 30ന് ആരംഭിക്കാനിരുന്ന ബിഎ/ ബിഎസ്സി (ആന്വൽ സ്കീം)/ ബിഎ അഫ്സൽഉൽഉലമ പാർട്ട് ഒന്നും രണ്ടും പരീക്ഷകൾ (ഏപ്രിൽ/മേയ് 2019 സെഷൻ) ഓഗസ്റ്റ് 20ന് ആരംഭിക്കും.വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി /ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ .
ഓൺലൈൻ രജിസ്ട്രേഷൻ
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിയറിംഗ് കാര്യവട്ടം, മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി സെപ്റ്റംബർ 2019 (2013 സ്കീം 2015, 2016 & 2017 അഡ്മിഷൻ) ഇംപ്രൂവ്മെൻറ്/ സപ്ലിമെന്ററി പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.വിശദവിവരം വെബ്സൈറ്റിൽ
പരീക്ഷാഫലം
2019 മാർച്ച് മാസം നടന്ന അഞ്ചാം സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2(യ) കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2013 അഡ്മിഷന് മുൻപ് (മേഴ്സി ചാൻസ് 2010 & 2011 അഡ്മിഷൻ, സപ്ലിമെൻററി2012 അഡ്മിഷൻ) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധന യ്ക്കും പുനർമൂല്യനിർണയത്തിനും ഓഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം.
2019 ജനുവരി മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം കോമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ( 2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.
2019 മാർച്ച് മാസം നടന്ന അഞ്ചാം സെമസ്റ്റർ സിആർ സിബിസിഎസ് ബികോം കോമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (2013 സ്കീമിന് മുൻപ്, മേഴ്സി ചാൻസ് 2010 & 2011 അഡ്മിഷൻ , സപ്ലിമെന്ററി 2012 അഡ്മിഷൻ) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ച്വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
യോഗ പരിശീലന പരിപാടി
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി മാസംതോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ഓഗസ്റ്റ് മാസത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫോം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക് :8921507832/04712306485
യു.ജി/പി.ജി. പ്രവേശനം2019; ഓണ്‍ലൈനായി പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് ഒഴിവുള്ള
സീറ്റുകളിലേയ്ക്ക് പ്രത്യേക അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ യുജി/ പിജി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്മെന്റ് നടത്തുന്നു. ഒഴിവുള്ള സീറ്റുകളുടെ വിവരം 30ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. വിദ്യാർഥികൾ തങ്ങളടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം പുതിയ ഓപ്ഷനുകൾ ഓണ്‍ലൈനായി നൽകുവാൻ കഴിയും. പ്രവേശന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഒഴിവുകളുടെ എണ്ണം പരിശോധിച്ച ശേഷം ഓപ്ഷനുകൾ നൽകുക.
മുൻപ് നൽകിയിരിക്കുന്ന ഒരു ഓപ്ഷനുകളും (ഹയർ ഓപ്ഷനുകൾ ഉൾപ്പെടെ) പരിഗണിക്കുന്നതല്ല. പുതിയ ഓപ്ഷനുകൾ ജൂലൈ 30 മുതൽ ഓഗസ്റ്റ് 01 വരെ നൽകണം. പുതിയ ഓപ്ഷനുകൾ മാത്രം പരിഗണിച്ച് ഓഗസ്റ്റ് രണ്ടിന് യു.ജി/പി.ജി. അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. ഓഗസ്റ്റ് മൂന്ന് , അഞ്ച് തീയതികളിലാണ് കോളജ്തല പ്രവേശനം. സർട്ടിഫിക്കറ്റുകൾ ( ഉദാ. ജാതി, വരുമാനം, റ്റി.സി., നോണ്‍ ക്രീമീലേയർ, എൻഎസ്എസ്,എൻസിസി, വിമുക്ത ഭടൻമാരുടെ ആശ്രിതർ, മുന്നോക്ക സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവർ മുതലായവ) മുൻകൂറായി തന്നെ നേടിവക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കുന്നതല്ല.
മെറിറ്റ്, മറ്റു സംവരണ വിഭാഗക്കാർ, ഇബിഎഫ്സി,എസ്സി/എസ്ടി, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ കാറ്റഗറിയിലുള്ള ഒഴിവുകളിലേക്ക് പുതിയ ഓപ്ഷനുകൾ നൽകാം. ഗവണ്മെന്റ് ,സ്വാശ്രയ,യുഐടി, ഐഎച്ച്ആർഡി തുടങ്ങിയ എല്ലാ അഫിലിയേറ്റ് കോളജുകളിലുമുള്ള ഒഴിവുകളിലേയ്ക്ക് ഓപ്ഷനുകൾ നൽകാം.
ഒഴിവുകൾ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷം ടിസിയിലൂടെ ഒഴിവുവരുന്ന സീറ്റുകളിലും ഈ അലോട്ട്മെന്റിലൂടെ നികത്തും. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് പുതിയ അഞ്ച് ഓപ്ഷനുകൾ നൽകാം. ഒന്നാമത്തെ ഓപ്ഷനിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും ഹയർ ഓപ്ഷനുകൾ കാൻസൽ ചെയ്തവർക്കും പുതിയ ഓപ്ഷനുകൾ നൽകുവാൻ സാധിക്കുന്നതല്ല.
നിലവിൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പ്രത്യേക അലോട്ട്മെന്റ് വഴി പ്രവേശനം ഉറപ്പായാൽ മാത്രമെ ടി.സി. വാങ്ങുവാൻ പാടുള്ളു. പ്രത്യേക അലോട്ട്മെന്റിലേക്ക് സർവകലാശാലയ്ക്ക് നേരിട്ട് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ടതില്ല. ഓണ്‍ലൈനായി മാത്രം അപേക്ഷിച്ചാൽ മതിയാകും.
സ്പോർട്സ് ക്വാട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. വിദ്യാർഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാം. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ 30നകം രേഖാമൂലം പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം 30ന്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ യുജി/ പി.ജി. പ്രോഗ്രാമുകളിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (അപേക്ഷകനോ/അപേക്ഷകന്റെ പ്രതിനിധിയോ) സർട്ടിഫിക്കറ്റുകൾ സഹിതം 30നു രാവിലെ 11 നു മുൻപായി കോളജിൽ ഹാജരാകണം. 11 നുശേഷം ഹാജരാകുന്ന വിദ്യാർഥികളെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരത്തിൽ തെറ്റുകൾ കണ്ടെത്തുകയോ മേൽ നിർദേശിച്ച സമയത്തിനുള്ളിൽ കോജുകളിൽ ഹാജരാകാതെയിരുന്നാലോ റാങ്ക് ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കുന്നതാണ്.
കമ്മ്യൂണിറ്റി ക്വാട്ടയിലെ വിവിധ വിഷയങ്ങളിലെ സീറ്റുകളുടെ എണ്ണം വെബ്സൈറ്റിലും കോളജ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.