19 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി/ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പേപ്പർ 2, ലോ ഓഫ് ക്രൈംസ് രണ്ട് ക്രിമിനൽ പ്രൊസീജിയർ കോഡ് പരീക്ഷ ഓഗസ്റ്റ് രണ്ടിലേക്ക് പുനഃക്രമീകരിച്ചു.
22 ന് നടത്താനിരുന്ന ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി പരീക്ഷ (പേപ്പർ 1) ഓഗസ്റ്റ് ഒന്നിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
ബിഎ ബിരുദ (ആന്വൽ സ്കീം), ബിഎ അഫ്സൽഉൽഉലമ പാർട്ട് ഒന്നും രണ്ടും പരീക്ഷകൾ 30ന് ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
ഫയൽ അദാലത്ത് സർവകലാശാലയുടെ സെനറ്റ് ഹൗസ് കാമ്പസിൽ 22ന് നടത്താനിരുന്ന ഫയൽ അദാലത്ത് മറ്റൊരു തീയതിയിലേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് അഡ്മിഷൻ ,2019 നിയമ വകുപ്പിന് കീഴിൽ നടത്തിവരുന്ന പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (പിജി ഡിഎച്ച്ആർ) കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. എട്ടു മാസം ദൈർഘ്യമുള്ള കോഴ്സിന് 2000/ രൂപയാണ് ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി 2019 ഓഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്ക് 04712308936 <ലേഹ:04712308936> എന്ന നമ്പറിൽ ബന്ധപ്പെടുക. ഇമെയിൽ വിലാസം :
[email protected]
ടൈംടേബിൾ
30 ന് ആരംഭിക്കുന്ന ബികോം (ആന്വൽ) ഒന്നും രണ്ടും വർഷ ഡിഗ്രി പാർട്ട് ഒന്നും രണ്ടും (മോഡേൺ ലാംഗ്വേജ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം 23ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷ ജൂൺ 2019 (2013 സ്കീം 2017,2016,2015 അഡ്മിഷൻ ) റെഗുലർ/ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫീസ്
ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി/ബികോം എൽഎൽബി/ ബിബിഎ എൽഎൽബി ഡിഗ്രി പരീക്ഷകളിലേക്ക് 23 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2018 ഡിസംബർ മാസം നടത്തിയ എൽഎൽബി ഇന്റഗ്രേറ്റഡ് ഒന്നാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇജെ 10) 19 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രം
25ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംടെക് (ഫുൾ ടൈം/പാർട്ട് ടൈം) നാലാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം) (2013 സ്കീം സപ്ലിമെന്ററി) പരീക്ഷയുടെ പരീക്ഷാകേന്ദ്രം കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം ആയിരിക്കും. ഹാൾടിക്കറ്റുകൾ 22 മുതൽ പരീക്ഷാ കേന്ദ്രത്തിൽ നിന്നും ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ (മേഴ്സി ചാൻസ് 2010 & 2011 അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) എസ്ഡി കോളജ് ആലപ്പുഴയിൽ ഓഗസ്റ്റ് ആറിന് (രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30വരെ ) നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
2019 മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിസിഎ & ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ (prior to 2013 സ്കീം, 2010& 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 26.
2019 മേയ് മാസത്തിൽ നടത്തിയ ബിഎ (ആന്വൽ സ്കീം) ബിരുദ സപ്ലിമെന്ററി വിദ്യാർഥികളുടെ പാർട്ട് മൂന്ന്,രണ്ടാം വർഷ ബിരുദ വിദ്യാർഥികളുടെ സബ്സിഡിയറി വിഷയങ്ങളുടെ (റെഗുലർ & സപ്ലിമെന്ററി) ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ ഫീസടച്ച് നിർദിഷ്ട അപേക്ഷാഫോറത്തിൽ അപേക്ഷിക്കാം. ഓൺലൈൻ വിദ്യാർഥികളുടെ കരട് മാർക്ക് ലിസ്റ്റ് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ
ഒന്നാം വർഷ ബിരുദ പ്രവേശനം 2019സ്വാശ്രയ കോളജുകളിലെ പുതിയ കോഴ്സുകൾക്ക്
അഡ്മിഷൻ സെനറ്റ് ഹാളിൽ 22ന്
അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകളായ 1) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (kitts), തൈക്കാട്, തിരുവനന്തപുരം ബികോം (ഇലക്ടീവ് ട്രാവൽ ആന്റ് ടൂറിസം) 40 സീറ്റും, (2) എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജ് പേരയം, കുണ്ടറയിൽ ബിഎസ്സി. ഫിസിക്സും (32 സീറ്റ്) അനുവദിച്ചിരിക്കുന്നു. മേൽ പറഞ്ഞ കോഴ്സുകളുടെ മെറിറ്റ് സീറ്റുകളിലേയ്ക്ക് കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് 22ന് അഡ്മിഷൻ നടത്തും. 22 ന് രാവിലെ 11വരെ ഹാജരാകുന്നവരിൽ നിന്നും റാങ്ക് ലിസ്റ്റ് തയാറാക്കി പ്രവേശനം നടത്തുന്നതാണ്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ്, ഫീസ്, നിലവിൽ ഓണ്ലൈൻ രജിസ്ട്രേഷൻ ഉള്ളവർ അതിന്റെ ഏറ്റവും പുതിയ പ്രിന്റൗട്ട് എന്നിവ കൊണ്ടു വരേണ്ടതാണ്. എസ്സി/എസ്ടി, മറ്റു സംവരണ സീറ്റുകളിൽ പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ ജാതി തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതല്ല.
നിലവിൽ രജിസ്ട്രേഷൻ ഇല്ലാത്തവർ അഡ്മിഷന് വരുന്പോൾ () എന്ന വെബ്സൈറ്റിലെ മാനേജ്മെന്റ് ക്വാട്ട രജിസ്ട്രേഷൻ പൂർത്തിയാക്കി ഓണ്ലൈൻ പ്രിന്റൗട്ട് കൊണ്ടുവരണം.
അലോട്ട്മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ടതായ പ്രവേശന ഫീസ് (ജനറൽ/എസ്സിബിസി വിഭാഗങ്ങൾക്ക് 1850/ രൂപയും എസ്സി/ എസ്ടി വിഭാഗങ്ങൾക്ക് 930/ രൂപയും) കൈയിൽ കരുതേണ്ടതാണ്. ഇതിനായി കൂടുതൽ സമയം അനുവദിക്കുന്നതല്ല. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർഥികൾ ഈ തുക വീണ്ടും ഒടുക്കേണ്ടതില്ല. ആയതിനാൽ അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കേണ്ടതാണ്.