University News
അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ൺ ഏ​ഴി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ജൂ​ൺ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​ഡ്മി​ഷ​ൻ ഫീ​സ​ട​ച്ച് ഫീ​സ് വി​വ​ര​ങ്ങ​ൾ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ സ​മ​യം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​ല അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​രു​ടെ ഫീ​സ് വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യു​ണ്ടാ​യി​ല്ല. ഇ​തു​കാ​ര​ണം ന​ല്ല മാ​ർ​ക്ക് നേ​ടി​യ പ​ല​ർ​ക്കും ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​അ​നാ​സ്ഥ കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​യ വി​ഷ​മ​ത​ക​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ഫീ​സ​ട​ച്ച് തെ​ളി​വ് സ​ഹി​തം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശേ​രി കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഉ​ട​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ​രി​ശീ​ല​ന പ​രി​പാ​ടി 20 ന് ​ആ​രം​ഭി​ക്കും. ഫോ​ൺ: 9995760629, 9446322474.

എം​എ​ൽ​ഐ​എ​സ് സീ​റ്റൊ​ഴി​വ്

താ​വ​ക്ക​ര കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വ​കു​പ്പി​ലേ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (എം​എ​ൽ​ഐ​എ​സ്‌) കോ​ഴ്സി​ന് പ​ട്ടി​ക​ജാ​തി​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നും അം​ഗ​പ​രി​മി​ത വി​ഭാ​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്ത സീ​റ്റൊ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 17ന് ​രാ​വി​ലെ 10.30ന് ​വ​കു​പ്പ് മേ​ധാ​വി​ക്കു മു​ന്പാ​കെ ഹാ​ജ​രാ​ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി 20 വ​രെ​യും നീ​ട്ടി​യി​ട്ടു​ണ്ട്. ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്/​കെ​മി​സ്ട്രി/​വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എം​എ​ൽ​ഐ​എ​സ്‌​സി, എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്/​ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ്/​ആ​ന്ത്ര​പ്പോ​ള​ജി/​മ​ല​യാ​ളം/​ഹി​ന്ദി (മേ​യ് 2019റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 25 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.