കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ 45 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ ജൂലൈ 10ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9400582022, 9947111890.
സീറ്റൊഴിവ് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററിയിൽ എംഎ ചരിത്രത്തിൽ എസ്സി വിഭാഗത്തിൽ നാല് സീറ്റുകൾ, എസ്ടി വിഭാഗത്തിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള മേൽപറഞ്ഞ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ മതിയായ രേഖകളോടെ നാളെ ചരിത്രവിഭാഗത്തിൽ ഹാജരാകണം. ഫോൺ: 9495890176.
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ എക്കണോമിക്സ് പ്രോഗ്രാമിൽ എസ്സി (മൂന്ന്), എസ്ടി (രണ്ട്) സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 10ന് കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം ഓഫീസിൽ ഹാജരാകണം. ഫോൺ: 9400337417
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിൽ എസ്സി, എസ്ടി, ഒബിഎക്സ്, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ ജൂലൈ 10ന് രാവിലെ 11ന് ഹാജരാകണം. ഫോൺ: 04972 783939.
വാക്ക് ഇൻഇന്റർവ്യൂ കണ്ണൂർ സർവകലാശാല ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐടി എഡ്യൂക്കേഷൻ സെന്ററിൽ എഫ്വൈഐഎംപി കോഴ്സിലേക്ക് നിലവിൽ താത്കാലിക ദിവസ വേതനടിസ്ഥാനത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം), അസൽ സർട്ടിഫിക്കറ്റുകളും ഒന്നു വീതം പകർപ്പുകളുമായി മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഐടി ഡിപ്പാർട്ട്മെന്റിൽ ജൂലൈ 10ന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 7907847751
കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ ഇംഗ്ലീഷ് വിഷയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് (മണിക്കൂർ വേതനാടിസ്ഥനത്തിൽ) നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം) അസൽ സർട്ടിഫിക്കറ്റുകളും ഒന്നു വീതം പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുമ്പാകെ ജൂലൈ 10ന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 7510396517.
ബിഎഡ് ഏകജാലക പ്രവേശനം; അവസാന തീയതി നീട്ടി കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകൾ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ്), ടീച്ചർ എഡ്യുഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബിഎഡ് കോഴ്സുകളിലേക്കുള്ള 202526 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി ജൂലൈ 19 വൈകുന്നേരം അഞ്ചു വരെ നീട്ടിയിട്ടുണ്ട്.
രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവകലാശാല വെബ്സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.
മാനേജ്മെന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ/ സെന്ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കമ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയ്യണം. ഓണ്ലൈൻ രജിസ്ട്രേഷൻ ഫീ 660 രൂപയാണ്. (എസ്സി/എസ്ടി/പിഡബ്ല്യുബിഡി 300 /രൂപ). ഫീസ് എസ്ബിഐ ഇപേ വഴി അടയ്ക്കേണ്ടതാണ്. ഹെൽപ്ലൈൻ നന്പർ: 04954 262 995, 7356948230. email id:
[email protected]. പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.
തീയതി നീട്ടി കണ്ണൂർ സർവകാലശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ./എയ്ഡഡ്/ഗവ. എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്/സെൽഫ് ഫിനാൻസിംഗ്) 202526 അധ്യയന വർഷത്തെ പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് പുതുതായി അപേക്ഷകൾ നൽകുന്നതിനും അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുമുള്ള അവസാന തീയതി ജൂലൈ 14 വരെ നീട്ടി. പ്രവേശനത്തിന്റെ പുതുക്കിയ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) ലഭിക്കും. അന്വേഷണങ്ങൾക്ക് ഫോൺ: 04954 262 995 (പ്രവൃത്തി സമയങ്ങളിൽ മാത്രം)
പരീക്ഷാ ടൈംടേബിൾ കണ്ണൂർ സർവകലാശാല ഐടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ 'പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി' (റെഗുലർ) നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം; അസൈൻമെന്റ് ജൂലൈ 10 വരെ സമർപ്പിക്കാം കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ 2023 പ്രവേശനം/ സപ്ലിമെന്ററി 2020, 2021, 2022 പ്രവേശനം), നവംബർ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ്, അനുബന്ധ രേഖകൾ സഹിതം സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 10ന് വൈകുന്നേരം നാലു വരെ നീട്ടി.
പരീക്ഷ മാറ്റിവച്ചു ഇന്ന് നടത്താൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവയ്ക്കപ്പെട്ട പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2024) പരീക്ഷ ജൂലൈ 28 നും അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ (ഏപ്രിൽ 2025) ജൂലൈ 18 നും നടത്തും. സർവകലാശാല പഠന വകുപ്പുകളിലെ മാറ്റിവച്ച ബിരുദാനന്തര ബിരുദ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അഫിലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും നാളെ നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എംബിഎ (ഏപ്രിൽ 2025) പരീക്ഷ ജൂലൈ 21 ലേക്ക് മാറ്റിവച്ചു.
പ്രായോഗിക പരീക്ഷ കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ ജൂലൈ 11ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
പരീക്ഷാ ഫലം കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിഎ/ബിഎ അഫ്സൽ ഉൽഉലമ/ ബികോം/ബിബിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ) റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (20202022 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 19 വരെ സ്വീകരിക്കും.
എഫ്വൈയുജി/എഫ്വൈഐഎം പ്രോഗ്രാമുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് 202526 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലെയും സർവകലാശാല പഠനവകുപ്പുകളിലെയും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാം.
മുൻ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരമുള്ള ഇന്നും നാളെയും വിദ്യാർഥികൾ പ്രവേശനത്തിനായി കോളജുകളിൽ ഹാജരാകേണ്ടതില്ല. വിദ്യാർഥികൾ മൂന്നാം അലോട്ട്മെന്റിന് ശേഷം അഡ്മിഷൻ ഫീസൊടുക്കി അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് കോളജുകളിൽ പ്രവേശനം നേടുന്നതിനായി നേരിട്ട് ഹാജരാവേണ്ടുന്ന തീയതികൾ ജൂലൈ 10, 11 എന്നിങ്ങനെ പുനഃക്രമീകരിച്ചിരിക്കുന്നു. മുൻ അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷൻ ഫീ ഒടുക്കിയവർ വീണ്ടും പ്രസ്തുത ഫീ ഒടുക്കേണ്ടതില്ല.
അലോട്ട്മെന്റ് മെമ്മൊയോടൊപ്പം ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അലോട്ട്മെന്റ് മെമ്മോ, രജിസ്ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിയുടെ പ്രിന്റ് ഔട്ട്, യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, അസൽ കമ്യൂണിറ്റി/കാസ്റ്റ് സർട്ടിഫിക്കറ്റ് (എസ്സി/എസ്ടി വിഭാഗങ്ങൾക്ക്), കമ്യൂണിറ്റി/ കാസ്റ്റ് തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യാസ രേഖ (ഒഇസി വിഭാഗങ്ങൾക്ക്) ഇഡബ്ല്യുഎസ് വിഭാഗമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്), അസൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി വിഭാഗങ്ങൾക്ക്), ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് ആവശ്യമായ അസൽ സർട്ടിഫിക്കറ്റ്, എച്ച്എസ്ഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എൽസി, സിബിഎസ്സി, സിഐഎസ്സിഇ, എൻഐഒഎസ്, കേരള പ്ലസ്ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ റക്കഗ്നിഷൻ സർട്ടിഫിക്കേറ്റ് ഹാജരാക്കണം, നേറ്റിവിറ്റി തെളിയിക്കുന്നതിന് ആവശ്യമായ ഏതെങ്കിലും രേഖ, അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നീ രേഖകളും പ്രവേശന സമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം.
സർവകലാശാലയിലെ റഗുലർ വിദ്യാർഥികൾക്ക് 202526 അധ്യയന വർഷം മുതൽ ഏർപ്പെടുത്തുന്ന ഗ്രൂപ്പ് പേർസണൽ ആക്സിഡന്റ് പോളിസിയുടെ പ്രീമിയം തുകയുടെ ആവശ്യത്തിലേക്കായി പ്രവേശനസമയത്ത് വിദ്യാർഥികൾ മറ്റ് ഫീസുകൾക്കൊപ്പം സ്റ്റുഡന്റ് വെൽഫെയർ ഫണ്ടിലേക്ക് നിശ്ചിത തുക കൂടി ഒടുക്കേണ്ടതുണ്ട്. (അഫിലിയേറ്റഡ് കോളജുകളിൽ 200/ രൂപയും, സർവകലാശാല പഠനവകുപ്പുകളിൽ 500/ രൂപയും)