കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് (മണിക്കൂർ വേതനാടിസ്ഥനത്തിൽ) നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം) അസൽ സർട്ടിഫിക്കറ്റുകളും ഒന്ന് വീതം പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുമ്പാകെ നാളെ രാവിലെ 10ന് ഹാജരാകണം. ഫോൺ: 7510396517.
പരീക്ഷാഫലം ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ ജൂലൈ ഒന്നിന് വൈകുന്നേരം അഞ്ചു വരെ ഓൺലൈനായി സ്വീകരിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിഎ/ബികോം/ബിബിഎ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ മൂന്നു വരെ സ്വീകരിക്കും.
എംഎഡ് പ്രോഗ്രാം പ്രവേശനം തീയതി നീട്ടി കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നടത്തുന്ന എംഎഡ് പ്രോഗ്രാമിലേക്ക് (202526 അഡ്മിഷൻ) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 വരെ നീട്ടി.
സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു 202526 അധ്യയന വർഷത്തിൽ മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ എംപിഇഎസ്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംപിഇഎസ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് സർവകലാശാല വെബ്സൈറ്റ് മുഖേന തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എംപിഇഎസ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ, കായിക ക്ഷമത ടെസ്റ്റുകൾ എന്നിവ ജൂൺ 24, 25 തീയതികളിലും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംപിഇഎസ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷയും കായിക ക്ഷമത ടെസ്റ്റുകളും 26 മുതൽ 28 വരെയും മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ നടക്കും.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ മേൽപ്പറഞ്ഞ തീയതികളിൽ രാവിലെ ഒന്പതിന് മുമ്പായി മാങ്ങാട്ടുപറമ്പ് കാമ്പസിലെ പഠന വകുപ്പിൽ റിപ്പോർട്ട് ചെയ്യണം.
പിജി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു 202526 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രസ്തുത പ്രോഗ്രാമുകളുടെ പ്രവേശനം ജൂൺ 24ന് പയ്യന്നൂർ കാമ്പസിൽ നടത്തും. ഷുവർ ലിസ്റ്റിലുള്ള വിദ്യാർഥികൾ പ്രൊഫൈലിൽ നിന്ന് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് മെമ്മോയിൽ പറയുന്ന രേഖകളുമായി പ്രവേശനത്തിന് ഹാജരാകണം.
വെയിറ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർഥികൾക്ക് പഠനവകുപ്പിൽ നിന്നും ടെലിഫോൺ അല്ലെങ്കിൽ ഇമെയിൽ മുഖേന അറിയിപ്പ് ലഭിക്കുന്ന പക്ഷം പ്രവേശനത്തിന് ഹാജരാകണം.സംശയങ്ങൾക്ക് ടെലിഫോൺ/ഇമെയിൽ മുഖാന്തിരം ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നന്പർ: 04954262995, 7356948230, email id:
[email protected] എംഎ മ്യൂസിക് പ്രോഗ്രാമിന്റെ അഭിരുചി പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു 202526 അധ്യയന വർഷത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക് നടത്തുന്ന എംഎ മ്യൂസിക് പ്രോഗ്രാമിന്റെ അഭിരുചി പരീക്ഷ ഇന്നു രാവിലെ 10.30 ന് പയ്യന്നൂർ കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക്കിൽ നടത്തും. അഭിരുചി പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.admission.kannuruniversity.ac.in). അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ/ഇമെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നന്പർ: 04954262995, 7356948230, email id:
[email protected] ബിഎഡ് ഏകജാലക പ്രവേശനം കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകൾ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ്), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബിഎഡ് കോളജുകളിലേക്കുള്ള 202526 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 21 നു തുടങ്ങി. ജൂലൈ ഏഴിനു വൈകുന്നേരം അഞ്ചു വരെയാണ് ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കും.
മാനേജ്മെന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ/സെന്ററുകളിൽ അപേക്ഷ സമർപ്പിക്കണം. കമ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയ്യേണ്ടതാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല (മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ട ഒഴികെ). അപേക്ഷയുടെ പ്രിന്റൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ/സെന്ററുകളിൽ ഹാജരാക്കണം. ഓണ്ലൈൻ രജിസ്ട്രേഷൻ ഫീ: 660/ രൂപ, (എസ്സി/എസ്ടി/പിഡബ്ല്യുബിഡി 300/ രൂപ). ഫീസ് എസ്ബിഐ ഇപേ വഴി അടയ്ക്കണം. ഹെൽപ്പ്ലൈൻ നന്പർ: 04954262995, 7356948230. email id:
[email protected]