202526 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠന വകുപ്പിൽ എം എസ് സി ഫിസിക്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 മേയ് 31. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ .
നാലാം സെമസ്റ്റർ പരീക്ഷകൾ
16.06.2025 മുതൽ ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/ എം എസ് സി / എംസിഎ/ എംഎൽഐഎസ്സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ( സിബിസിഎസ്എസ് റഗുലർ/സപ്ലിമെന്ററി), മേയ് 2025 പരീക്ഷകൾ 07.07.2025 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനർ വിജ്ഞാപനം ചെയ്തു. പരിഷ്ക്കരിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവവോസി
അഫിലിയേറ്റഡ് കോളജുകളിലെ നാലാംസെമസ്റ്റർ പിജി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവവോസി എന്നിവ താഴെപറയുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം .
എം.എ ഇംഗ്ലീഷ് ജൂൺ മൂന്ന്, നാല്, എംഎ അറബിക്ജൂൺ മൂന്ന്, നാല്, എം.എ ഫിലോസഫി ജൂൺ 10, എംഎസ്ഡബ്ല്യുജൂൺ മൂന്നു മുതൽ 12 വരെ. നാലാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ് മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (റഗുലർ/ സപ്ലിമെന്ററി),ഏപ്രിൽ 2025ന്റെ പ്രായോഗിക/വൈവ പരീക്ഷ 2025 മേയ് 30 ന് തലശേരിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ വച്ച് നടത്തുന്നതാണ് . ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം
ബി എഡ് പരീക്ഷകൾ മാറ്റി
അഫിലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും 28.05.2025 , 30.05.2025 തീയതികളിൽ നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ ബിഎഡ് (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
പരീക്ഷാ വിജ്ഞാപനം
02.07.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി ജിഡിസിപി (റഗുലർ / സപ്ലിമെന്ററി ) പരീക്ഷകൾക്ക് 30.05.2025 മുതൽ05.06.2025 വരെ പിഴയില്ലാതെയും 07.06.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്