University News
എംഎ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ സംഗീത പഠന വകുപ്പിൽ എംഎ മ്യൂസിക് പ്രോഗ്രാമി ലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത 45 ശതമാനം മാർക്കോടെ ബിഎ മ്യൂസിക് ബിരുദം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ .www.admission.kannuruniversity.ac.in

ബിഎ എൽഎൽബി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

202526 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് (ഡോ. ജാനകി അമ്മാൾ കാമ്പസ്, പാലയാട്) നടത്തുന്ന ബിഎ എൽഎൽബി പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്‌സി/എസ്ടി/PwBD വിഭാഗങ്ങൾക്ക് 300രൂപയും മറ്റ് വിഭാഗ ങ്ങൾക്ക് 600 രൂപയുമാണ്. SBI epay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. ഡിഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്‍റൗട്ടും ഓൺലൈൻ പേയ്‌മെന്‍റിന്‍റെ പ്രിന്‍റൗട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.

പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.

വെയ്റ്റേജ്/സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷിക്കാനുള്ള അവസാന തിയതി: 05.06.2025. സംശയങ്ങൾക്ക് ഫോൺ /ഇമെയില്‍ മുഖാന്തരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പർ : 7356948230. ‌E mail id: [email protected] .

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല 2025 26 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദം (മൂന്നു വർഷം, FYUGP പാറ്റേൺ) ബികോം (ഇലക്ടിവ് കോഓപ്പറേഷൻ/ മാർക്കറ്റിംഗ്/ ഫിനാൻസ്), ബിബിഎ, ബിസിഎ, ബിഎ ഇക്കണോമിക്സ്, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഹിസ്റ്ററി, ബിഎ ഇംഗ്ലിഷ്, ബിഎ മലയാളം, ബിഎ കന്നഡ, ബിഎ അഫ്സൽഉൽഉലമ, ബി.എ ഉർദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി,

ബിരുദാനന്തര ബിരുദം എംകോം (അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ), എംഎ ഇക്കണോമിക്സ്, എംഎ ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, എംഎ ഹിസ്റ്ററി, എംഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ,

സർട്ടിഫിക്കറ്റ് കോഴ്സുകൾ അഫ്സൽഉൽഉലമ പ്രിലിമിനറി, അഡീഷണൽ ഓപ്ഷണൽ കോഓപ്പറേഷൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈൻ രജിസ്ട്രേഷൻ 02.06.2025 രാവിലെ11 ന് ആരംഭിക്കും. രജിസ്ട്രേഷൻ അവസാന തീയതി: 15.07.2025.

പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണ്ണയം/വൈവവോസി

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവവോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

1. എംഎ മലയാളം 2025 ജൂൺ 3
2. എംഎ ഹിന്ദി 2025 ജൂൺ 3,4
3. എംഎ ഗവർണസ് & പൊളിറ്റിക്സ് 2025 ജൂൺ 3,4
4. എംഎ കന്നഡ 2025 ജൂൺ 11
5. എംടിടിഎം 2025 ജൂൺ 9 മുതൽ ജൂൺ 11 വരെ
6. എംഎസ്‌സി ജിയോളജി 2025 ജൂൺ 3,4