ലൈബ്രറി അസിസ്റ്റന്റ് നിയമനം
കണ്ണൂർ സർവകലാശാലയിലേക്ക് താത്കാലിക കരാർ അടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റ് ( ഒഴിവ്1) ഒഴിവിലേക്കായി മേയ് 12 ന് ഡെപ്യൂട്ടി ലൈബ്രേറിയന്റെ ഓഫീസിൽ വച്ച് അഭിമുഖം നടത്തപ്പെടുന്നു. വിദ്യാഭ്യാസ യോഗ്യത.എസ്എസ്എൽസി. ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ്.
പ്രായപരിധി: 36 വയസിൽ താഴെ (നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതാണ്). വേതനം :പ്രതിമാസം 15,200 രൂപ മാത്രം. നിയമന കാലാവധി: പരമാവധി 179 ദിവസത്തേക്ക് അല്ലെങ്കിൽ പകരം നിയമനം അനുവദിക്കപ്പെടുന്നതുവരെ ഇതിൽ ഏതാണോ ആദ്യം. താത്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ കൃത്യം രാവിലെ10.30 ന് ഡെപ്യൂട്ടി ലൈബ്രേറിയന്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് (റെഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾ 28 ന്ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
നാലാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള, നാലാം സെമസ്റ്റർ ബിരുദമേഴ്സി ചാൻസ് (ഏപ്രിൽ, 2025 ) പരീക്ഷകൾക്ക് മേയ് 9 മുതൽ മേയ് 19 വരെ പിഴയില്ലാതെയും 21 ന് പിഴയോടു കൂടിയും അപേക്ഷിക്കാം. മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ: ജൂലൈ രണ്ടിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംബിഎ (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 13.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.