കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ/എംഎസ്സി/ എംഎൽഐഎസ്സി/ എൽഎൽഎം (സിബിസിഎസ്എസ്സപ്ലിമെന്ററി) ജനുവരി 2025 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം ഒന്നാം സെമസ്റ്റർ കോഴ്സ്/പരീക്ഷാ രജിസ്ട്രേഷൻ
2024 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നു വർഷ ബിരുദ പ്രോഗ്രാമുകളുടെ (എഫ്വൈയുജിപി പാറ്റേൺ) ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷൻ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികൾ സ്റ്റുഡന്റ് രജിസ്ട്രേഷനും കോഴ്സ് സെലക്ഷനും മേയ് 12വരെ KREAP സോഫ്റ്റ്വെയർ വഴി ഓൺലൈനായി നടത്തണം. മേയ്15 മുതൽ19 വരെ പിഴയില്ലാതെയും 20 വരെ പിഴയോടു കൂടിയും പരീക്ഷാ രജിസ്ട്രേഷനും ചെയ്യേണ്ടതാണ്. ജൂൺ ഒന്പത് മുതൽ പരീക്ഷ തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
കണ്ണൂർ സർവകലാശാല എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു
കണ്ണൂർ: സംരംഭകത്വം, സ്കിൽ ഡെവലപ്മെന്റ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയും അഹമ്മദാബാദിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. താവക്കര കാമ്പസിൽ വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജുവിന്റെ അധ്യക്ഷതയിൽ ഹൈബ്രിഡ് മോഡിൽ നടന്ന ചടങ്ങിൽ രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസും ഇഡിഐഐ റീജണൽ ഡയറക്ടർ പ്രഫ. രാമൻ ഗുജ്റാളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഐക്യുഎസി ഡയറക്ടർ പ്രഫ. അനൂപ് കുമാർ കേശവൻ, സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.പി. അനീഷ് കുമാർ, ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ കൗൺസിൽ (ഐഐസി) പ്രസിഡന്റ് ഡോ. സൂരജ് എം. ബഷീർ, ഇഡിഐഐ കോഓർഡിനേറ്റർ ശിവൻ അമ്പാട്ട് എന്നിവർ പങ്കെടുത്തു.