അധ്യാപക തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ - അവസാന തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലെ അധ്യാപക തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് ഏപ്രിൽ എട്ടിലെ തീയതിയിലെ വിജ്ഞാപനം പ്രകാരം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 12 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. അപേക്ഷയുടെ ഹാർഡ്കോപ്പി മേയ് 19ന് വൈകുന്നേരം അഞ്ചിനകം സർവകലാശാലയിൽ ലഭിച്ചിരിക്കേണ്ടതാണ്.വിശദ വിവരങ്ങൾ www.kannuruniversity.ac.in എന്ന സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകൾ പുനഃക്രമീകരിച്ചു
സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ച ചുവടെ ചേർത്ത പ്രകാരമുള്ള കോഡ് ഉള്ള ഒന്പത് വിഷയങ്ങളുടെ (14 കോഴ്സ്) പരീക്ഷകൾ മേയ് അഞ്ചിന് നടക്കും.പരീക്ഷാ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.
KU2MDCARB103, KU2MDCARB104, KU2MDCARS105, KU2MDCARS106, U2MDCELE117, KU2MDCFHI102, KU2MDCHIS104, KU2MDCHIS106, KU2MDCMAL102, KU2MDCTTM104, KU2MDCURD102, KU2MDCECO104/DEC104, KU2MDCURD103, KU2MDCFTY102
പുനർ മൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നോമിനൽ റോൾ, ഹാൾടിക്കറ്റ്
സർവകലാശാലയുടെ കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്) റഗുലർ (2023 അഡ്മിഷൻ/2023 സിലബസ്), സപ്ലിമെന്ററി ആൻഡ് ഇംപ്രൂവ്മെന്റ് (2022 അഡ്മിഷൻ/2022 സിലബസ്), മേയ് 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.