പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ 2022 പ്രവേശനം/സപ്ലിമെന്ററി 2020, 2021 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും സർവകലാശാല വെബ് സൈറ്റിൽ, Academics Private Registration Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.
അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫീസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതല്ല. ജൂൺ അഞ്ചാണ് തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്റുകൾ ലഭിക്കേണ്ട അവസാന തീയതി.
പരീക്ഷാ വിജ്ഞാപനം
മേയ് 21ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകൾക്ക് നാളെ മുതൽ മേയ് രണ്ട് വരെ പിഴയില്ലാതെയും മേയ് മൂന്ന് വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകൾ പുനഃക്രമീകരിച്ചു
സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ച ചുവടെ ചേർത്ത പ്രകാരമുള്ള കോഡുള്ള ഒൻപത് വിഷയങ്ങളുടെ (14 കോഴ്സ്) പരീക്ഷകൾ മേയ് അഞ്ചിന് നടക്കും.പരീക്ഷാ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.
KU2MDCARB103 അറബിക് ഫോർ കരിയർ
KU2MDCARB104 അറബിക് ബേസിക്സ്
KU2MDCARS105 അറബിക് ഫോർ നോൺ നേറ്റിവ് സ്പീക്കർസ്
KU2MDCARS106 അറബിക് മെയ്ഡ് ഈസി
KU2MDCELE117 ആർ ആൻഡ് പൈത്തൺ ഫോർ ഡാറ്റ അനാലിസിസ്
KU2MDCFHI102 ഹിന്ദി ഹൈക്കു കവിത
KU2MDCHIS104 ഫിലിം ആൻഡ് ഹിസ്റ്ററി
KU2MDCHIS106 ഹിസ്റ്ററി ഓഫ് ഇന്ത്യൻ നാഷണൽ മൂവ്മെന്റ്
KU2MDCMAL102 ചലച്ചിത്ര ആസ്വാദനം
KU2MDCTTM104 എൻവയൺമെന്റൽ സ്റ്റഡീസ് ആൻഡ് ഹ്യൂമൻ റൈറ്സ്
KU2MDCURD102 തർജമ
KU2MDCECO104/DEC104 എക്കണോമിക്സ് ഫോർ സ്റ്റാർട്ടപ്പ് ആൻഡ് എന്റർപ്രെണർഷിപ്പ്
KU2MDCURD103 ഉറുദു പ്രോസ് ആൻഡ് പോയേറ്ററി ഫോർ ബിഗിനേഴ്സ്
KU2MDCFTY102 ഫുഡ് കൺസേർവഷൻ