പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ മേയ് രണ്ടു മുതൽ അഞ്ചു വരെയും പിഴയോടുകൂടെ മേയ് ആറു വരെയും അപേക്ഷിക്കാം.
പിജിഡിഎൽഡി പാർട്ട് ടൈം അപേക്ഷ ക്ഷണിച്ചു
തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ നടത്തുന്ന 202526 അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പിജിഡിഎൽഡി പാർട്ട് ടൈം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ അഞ്ചാണ്. സീറ്റുകളുടെ എണ്ണം 30, കോഴ്സ് കാലാവധി ഒരു വർഷം (രണ്ടു സെമസ്റ്ററുകൾ).
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ബിരുദ തലത്തിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ചവർക്ക് വെയിറ്റേജ് മാർക്ക് നൽകും. വിശദ വിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 9447051039. വെബ്സൈറ്റ്: www.phapins.com, https://www.kannuruniversity.ac.in