പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മേയ് ഏഴിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്
ഏപ്രിൽ 25ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽഉൽഉലമ (പ്രിലിമിനറി) (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ) ഏപ്രിൽ 2025 , പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30ന് (വെള്ളി രണ്ടിന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാക്കണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.