202526 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിൽ/സെന്ററുകളിൽ പിജി ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം കാന്പസിലെ ത്രിവത്സര എൽഎൽബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ 16.04.2025ന് വൈകുന്നേരം അഞ്ചിന് ആരംഭിച്ച്15.05.2025ന് വൈകുന്നേരം അഞ്ചിന് അവസാനിക്കും.
മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഈ വിദ്യാർഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.
പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യണം.
പിജി, എൽഎൽബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് 300 രൂപയും മറ്റു വിഭാഗക്കാർക്ക് 600 രൂപയുമാണ്. ഓരോ അധിക പിജി, എൽഎൽബി പ്രോഗ്രാമിനും അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് 200 രൂപയും മറ്റു വിഭാഗക്കാർക്ക് 400 രൂപയുമാണ്.ഒരപേക്ഷകന് പരമാവധി നാല് പ്രോഗ്രാമുകൾക്കു വരെ അപേക്ഷിക്കാം.
പിജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ചുവടെ ചേർത്ത പ്രകാരം പ്രത്യേകം രജിസ്ട്രേഷൻ ഫീസൊടുക്കി അപേക്ഷിക്കണം.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗം500 രൂപ, മറ്റു വിഭാഗക്കാർക്ക്1000. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗം500 രൂപ, മറ്റു വിഭാഗക്കാർക്ക്1000. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ എഡ്യുക്കേഷൻ എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗം250 രൂപ, മറ്റു വിഭാഗക്കാർക്ക്500രൂപ. SBI epay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡിഡി, ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കുകയും വേണം.
ഡിപ്ലോമ പ്രോഗ്രാമുകളൊഴികെയുള്ള പിജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. എംബിഎ പ്രോഗ്രാമിന്റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്റെയും, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ സ്കോറിന്റെയും അടിസ്ഥാനത്തിലാണ്.
വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേൽ പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കില്ല. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ /ഇമെയില്‍ മുഖാന്തരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 7356948230. E mail id:
[email protected] പരീക്ഷാ കേന്ദ്രം മാറ്റി 22.04.2025 ന് ആരംഭിക്കുന്ന നാലു വർഷ ഡിഗ്രി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഡിഗ്രി (റഗുലർ) ഏപ്രിൽ 2025, രണ്ടാം സെസ്റ്റർ ബിരുദം (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 എന്നീ പരീക്ഷകൾക്ക് ബേക്കൽ, പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളജിൽ രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളുടെയും പരീക്ഷാ കേന്ദ്രം കാസർഗോഡ് ഗവ. കോളജിലേക്ക് മാറ്റി.
തീയതി പുനക്രമീകരിച്ചു അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2025) പരീക്ഷകൾക്ക് ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള തിയതി 26.04.2025 വരെയായി നീട്ടി.
ടൈം ടേബിൾ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീന് ലേണിംഗ് (റഗുലർ), ഏപ്രില്‍ 2025 ന്റെ പ്രോജക്ട്/ വൈവ പരീക്ഷകള്‍ ഏപ്രിൽ 24, 25 എന്നീ തീയതികളിലായി നെഹ്രൂ ആ൪ട്സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞങ്ങാട് നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പുനർമൂല്യനിർണയഫലം കണ്ണൂർ സർവകലാശാല ഡോ.ജാനകിയമ്മാൾ കാന്പസ്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാടിലെ മൂന്നാം സെമസ്റ്റർ ബിഎ എൽഎൽബി (ഡിപ്പാർട്ട്മെൻറ് ഓഫ് ലോ) നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ് അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എംഎസ് സി. ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 (റഗുലർ,/സപ്ലിമെന്ററി,/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ വെബ് സൈറ്റില്‍ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി (റഗുലർ ) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകളുടെ ഭാഗമായുള്ള പ്രോജക്ട് മൂല്യനിർണയം/വൈവവോസി എന്നിവ 2025 ഏപ്രിൽ 23, 24 തീയതികളിലായി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വിളയാൻകോട് വച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.