University News
ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് കോഴ്സ്: ഏപ്രിൽ 11 വരെ അപേക്ഷിക്കാം
കണ്ണൂർ: സർവകലാശാല ഇംഗ്ലിഷ് പഠന വകുപ്പ് താവക്കര കാന്പസിൽ ശനിയാഴ്ചകളിൽ നടത്തുന്ന ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് (EPP) ഇംഗ്ലിഷ് കമ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ രണ്ടാം ബാച്ചിലേക്ക് 11 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
ക്ലാസുകൾ 19 ന് തുടങ്ങും. യോഗ്യത: പ്ലസ് ടു. നിലവിൽ മറ്റ് കോഴ്സുകൾക്ക് ചേർന്നവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ്: 3,000 രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ.

ടൈംടേബിൾ

കണ്ണൂർ സർവകലാശാല ജോഗ്രഫി പഠന വകുപ്പിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് ( റെഗുലർ), മേയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.