എംബിഎ -എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ കോസ്റ്റ് ഷേറിംഗ് അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം” (202526) പ്രവേശനത്തിന് എട്ടു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തീയതി 30. യോഗ്യത: ബിരുദവും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്: ഓരോ സെമെസ്റ്ററിനും 35,000 രൂപ.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 03.05.2025 വൈകുന്നേരം നാലിന് മുന്പ് താവക്കര കാപസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in Academics → Centre for Lifelong Learning→ MBA admission)
പ്രോജക്ട് മൂല്യ നിർണയം
കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിഎ എക്കണോമിക്സ് /ഡെവലപ്മെന്റ് എക്കണോമിക്സ്/സോഷ്യൽ സയൻസ് എക്കണോമിക്സ് ഡിഗ്രി(റഗുലർ /സപ്ലിമെന്ററി) (ഏപ്രിൽ 2025) പ്രോജക്ട് മൂല്യ നിർണയം 2025 ഏപ്രിൽ 11ന് അതാത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
പുനർമൂല്യ നിർണയഫലം
അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2024 ) പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാ ശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണ ഫലം പുനർമൂല്യ നിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ/ എംഎസ്സി / എംസിഎ/ എംഎൽഐഎസ്സി/ എൽഎൽഎം/ എംബിഎ/ എംപിഇഎസ് (സിബിസിഎസ്എസ് സപ്ലിമെന്ററി), ജനുവരി 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 22 മുതൽ 28 വരെയും, പിഴയോട് കൂടി ഏപ്രിൽ 29 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാം സ്റ്റഡി ടൂർ റിപ്പോർട്ട് സമർപ്പണം
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ2023 പ്രവേശനം/ സപ്ലിമെന്ററി 2020, 2021, 2022 പ്രവേശനം ഏപ്രിൽ 2024 സെഷൻ) പ്രോഗാമിന്റെ സ്റ്റഡി ടൂർ റിപ്പോർട്ട് 21 ന് വൈകുന്നേരം നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം.