കണ്ണൂർ: സർവകലാശാല പഠന വകുപ്പുകളിലെ 22 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം മെയ് 2025 പരീക്ഷകളുടെ പരിഷ്‌ക്കരിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകൾ ക്ഷണിച്ചു
കണ്ണൂർ: 2023 25 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്കീം വോളന്‍റിയർമാർക്കുള്ള ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ, കണ്ണൂർ സർവകലാശാല കലോത്സവത്തിലും, സോണൽനാഷണൽ തല കലോത്സവങ്ങളിലും വിജയിച്ച 2024 25 അദ്ധ്യയന വർഷത്തിൽ ആർട്സ് ഗ്രേസ് മാർക്കിന് അർഹത നേടിയ ബിരുദ വിദ്യാർഥികൾ, ബിരുദ ബിരുദാനന്തര വിദ്യാർഥികൾ, ഇന്‍റഗ്രേറ്റഡ് പി ജി വിദ്യാർഥികൾ എന്നിവരിൽ നിന്നും ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സർവകലാശാല താവക്കര ആസ്ഥാനത്തെ വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടറുടെ കാര്യാലയത്തിൽ 21 ന് വൈകുന്നേരം 4 ന് മുന്പ് സമർപ്പിക്കണം.
പരീക്ഷാ കേന്ദ്രം മാറ്റി
കണ്ണൂർ: 7 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദം പരീക്ഷകൾക്ക് ബേക്കൽ പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആന്‍റ് സയൻസ് കോളജിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം ഗവൺമെന്‍റ് കോളജ് കാസർഗോഡിലേക്ക് മാറ്റി.