ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്: ഏപ്രിൽ 11 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് പഠനവകുപ്പ് താവക്കര കാന്പസിൽ ശനിയാഴ്ചകളിൽ നടത്തുന്ന ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് (ഇപിപി) ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് ഏപ്രിൽ 11 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ക്ലാസുകൾ ഏപ്രിൽ 19ന് തുടങ്ങും. യോഗ്യത: പ്ലസ്ടു. നിലവിൽ മറ്റ് കോഴ്സുകൾക്ക് ചേർന്നവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ്: 3,000/ രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → അക്കാദമിക്സ് → സെന്റർ ഫോർ ലൈഫ്ലോംഗ് ലേണിംഗ്→ കോഴ്സ് ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി ഏപ്രിൽ 16ന് മുൻപ് സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.
എൻജിനിയറിംഗ് കൺസൾട്ടന്റ് തസ്തികയിൽ കരാർ നിയമനം
കണ്ണൂർ സർവകലാശാലയിൽ എൻജിനിയറിംഗ് കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10 വരെ നീട്ടി. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റ് www.kannuruniversity.ac.in ൽ ലഭ്യമാണ്. അഭിമുഖ തീയതി പിന്നീടറിയിക്കും.
പിഎച്ച്ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ ഇൻഫോർമേഷൻ ടെക്നോളജി ആൻഡ് കംപ്യൂട്ടർ സയൻസ് വിഷയത്തിനായി മാർച്ച് 27ന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടത്തിയ പിഎച്ച്ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. പരീക്ഷാഫലത്തിനായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം (https://research.kannuruniversity.ac.in).
പരീക്ഷാ വിജ്ഞാപനം
മേയ് 14ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം റഗുലർ/(റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2025) പരീക്ഷകൾക്ക് ഏപ്രിൽ 22 മുതൽ 25 വരെ പിഴയില്ലാതെയും ഏപ്രിൽ 26 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാസമയം പുനഃക്രമീകരിച്ചു
കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിന്റെ എട്ടാം സെമസ്റ്റർ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷയുടെ സമയക്രമം രാവിലെ 10 മുതൽ ഒന്നു വരെയെയും വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ആയിരിക്കും. പരീക്ഷാ തീയതിയിൽ മാറ്റമില്ല.