രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി, എഫ് വൈ ഐ എം പി (ഏപ്രിൽ 2025) പരീക്ഷകൾക്ക് ഇത് വരെയും രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്ന വിദ്യാർഥികൾക്ക് മാർച്ച് 19 , 20 തീയതികളിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം.അഫിഡവിറ്റ് / ഫീസ് സ്റ്റേറ്റ്മെന്റ് , എ പി സി എന്നിവ സമർപ്പിക്കുവാനുള്ള അവസാന തീയതി മാർച്ച് 24 വരെ നീട്ടി.
ടൈം ടേബിൾ
07.04.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.