രണ്ടാം സെമസ്റ്റർ ബിരുദം അസൈൻമെന്‍റ് സമർപ്പണം 22 വരെ മാത്രം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ 2023 പ്രവേശനം/സപ്ലിമെന്‍ററി 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2024 സെഷൻ, ഇന്‍റേണൽ ഇവാല്വേഷൻ അസൈൻമെന്‍റ് ഇനിയും സമർപ്പിക്കാനുള്ളവർ 22 ന് വൈകുന്നേരം നാലിന് മുന്പ് താവക്കര കാന്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. മാർച്ച് 22 ന് ശേഷം ലഭിക്കുന്ന അസൈൻമെന്‍റ് സ്വീകരിക്കുന്നതല്ല.
പിഎച്ച്ഡി എൻട്രൻസ് 22 ന്
കണ്ണൂർ സർവകലാശാലയിലെ 2025 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി 2024 ഒക്ടോബ റിലെയും , 2025 ഫെബ്രുവരിയിലേയും വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷ ഇൻഫർമേഷൻ ടെക്നോളോജി ആൻഡ് കംപ്യൂട്ടർ സയൻസ് ഒഴികെയുള്ള വിഷയങ്ങളിൽ 22 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സർവകലാശാലയുടെ വിവിധ കാമ്പസുകളിൽ നടക്കും. ഇൻഫർമേഷൻ ടെക്നോളോജി, കംപ്യൂട്ടർ സയൻസ് വിഷയത്തിനുള്ള പരീക്ഷ മാർച്ച് 27ന് നടത്തുന്നതാണ്. അപേക്ഷകർ അന്നേ ദിവസം രാവിലെ 10.15 ന് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. പരീക്ഷക്കുള്ള ഹാൾടിക്കറ്റുകൾ കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലെ റിസർച്ച് പോർട്ടലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിൽ പരീക്ഷാ ർഥിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിക്കേണ്ടതാണ്. കൂടാതെ പരീക്ഷാസമയത്ത് ഹാൾടിക്കറ്റിനോടൊപ്പം സാധുവായ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതുമാണ്. ഹാൾ ടിക്കറ്റുകൾ 18 മുതൽ വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും.