ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്- സർട്ടിഫിക്കറ്റ് കോഴ്സ്: മാർച്ച് 22 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര കാപസിൽ ഏപ്രിൽ അഞ്ച് മുതൽ ശനിയാഴ്ചകളിൽ നടത്തുന്ന ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് (ഇപിപി) എന്ന ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന്റ രണ്ടാം ബാച്ചിലേക്ക് മാർച്ച് 22 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. നിലവിൽ മറ്റ് കോഴ്സുകൾക്ക് ചേർന്നവർക്കും അപേക്ഷിക്കാം. 3000 രൂപയാണ് കോഴ്സ് ഫീസ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
മാർച്ച് 17ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് നവംബർ 2024 (സിസിഎസ് എസ് 2009 മുതൽ 2013 വരെ പ്രവേശനം) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് കണ്ണൂർ താവക്കര ക്യാമ്പസിൽ മാത്രമുള്ള പരീക്ഷാ സെന്ററിൽ ഹാജരാകണം.
മാർച്ച് 17ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളുകളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എഫ്വൈയുജിപി/എഫ്വൈഐഎംപി ഏപ്രിൽ 2025 പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 15 വരെ നീട്ടി. മാർച്ച് 18 ആണ് ഫീ സ്റ്റേറ്റ്മെന്റ്/അഫിഡവിറ്റ് സർവകലാശാലയിൽ സമർപ്പിക്കേണ്ടുന്ന അവസാന തീയതി.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്/കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) (ജോയിന്റ് സിഎസ്എസ് റെഗുലർ) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് മാർച്ച് 25ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.