പ്രോജക്ട്/ പ്രായോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎസ്‌സി ഫുഡ് ടെക്നോളജി ഡിഗ്രി (റെഗുലർ )ഏപ്രിൽ 2025 പ്രോജക്ട്/ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് പ്രായോഗിക പരീക്ഷകൾ മാർച്ച് 24, 25 എന്നീ തീയതികളിലായി വയനാട് ഡബ്ല്യൂഎംഒ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും.
ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക
ടൈം ടേബിൾ
ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രീലിമിനറി (റെഗുലർ/സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ), ഏപ്രിൽ 2025 പരീക്ഷകൾക്ക് മാർച്ച് 27 മുതൽ ഏപ്രിൽ രണ്ടു വരെ പിഴയില്ലാതെയും ഏപ്രിൽ നാലു വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്