അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് (ഒഴിവുകളുടെ എണ്ണം1 ) ദിവസ വേതനാടി സ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുടെ അടി സ്ഥാനത്തിലായിരിക്കും നിയമനം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്ത വരെയും പരിഗണിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോ ഡാറ്റയും സഹിതം 13 രാവിലെ 11 ന് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ വകുപ്പ് മേധാവിയുടെ മുന്നിൽ അഭിമുഖത്തിനായി ഹാജരാകണം.
പ്രോജക്ട്/ ഇന്റേൺഷിപ്പ്/ പ്രായോഗിക പരീക്ഷ
ആറാം സെമസ്റ്റർ ബിഎംസി (റഗുലർ / സപ്ലിമെന്ററി) ഡിഗ്രി, ഏപ്രിൽ 2025 ന്റെ 6B16BMC Animation Film: Animation and Motion Graphics, Web Design എന്ന കോഴ്സിന്റെ ഇന്നലെ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷ ഇന്നത്തേയ്ക്കു മാറ്റിയിട്ടുണ്ട്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
നാലാം സെമസ്റ്റർ ബിഎ ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി)) (ഏപ്രിൽ 2025) പ്രായോഗിക പരീക്ഷകൾ12ന് പിലാത്തറ ലാസ്യ കോളജിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.