കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്ററി) മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 12 മുതൽ15 വരെയും പിഴയോട് കൂടി മാർച്ച് 18 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രോജക്ട്/ ഇന്റേൺഷിപ്പ്/പ്രായോഗിക പരീക്ഷ
ആറാം സെമസ്റ്റർ ബിഎംസി (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി (ഏപ്രിൽ 2025) പ്രോജക്ട്/ഇന്റേൺഷിപ്പ്/പ്രായോഗിക പരീക്ഷകൾ മാർച്ച് 10, 11, 12 എന്നീ തീയതികളിലായി തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നടക്കും.
ആറാം സെമസ്റ്റർ ബിഎ കന്നഡ പ്രോജക്ട് മൂല്യനിർണയം/വാചാപരീക്ഷ പരീക്ഷ മാർച്ച് 10ന് അതത് കോളജുകളിൽ നടക്കും.ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ മനന്താവാടി കാമ്പസിൽ സുവോളജി പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ താത്കാലിക ഒഴിവുണ്ട്. (യോഗ്യത: എംഎസ്സി സുവോളജി, ബിഎഡ്/നെറ്റ്/പിഎച്ച്ഡി). താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 12ന് രാവിലെ 11 ന് വകുപ്പ് തലവൻ മുമ്പാകെ ഹാജരാകണം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ പിജിഡിസിപി (റെഗുലർ/സപ്ലിമെന്ററി) മേയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർച്ച് 20ന് വൈകുന്നേരം അഞ്ചാണ് പുനർമൂല്യ നിർണയം/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി.