University News
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സിബിസിഎസ്എസ്. റെഗുലർ), മേയ് 2025 പരീക്ഷകൾക്ക് ഇന്നു മുതൽ13 വരെ അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എം.എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി)ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 13,14 തീയതികളിലായി പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.

പുനർ മൂല്യ നിർണയ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024) , രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, (ഏപ്രിൽ 2024) എന്നീ പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.