University News
വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല സെനറ്റിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർമാരുടെ പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സർവകലാശാല നോട്ടിസ് ബോർഡിലും വെബ്സൈറ്റിലെ ‘ഇലക്ഷൻ’ എന്ന ലിങ്കിലും ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (2019 മുതൽ 2023 അഡ്മിഷൻ വരെ സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 10 മുതൽ 15വരെ പിഴയില്ലാതെയും 17വരെ പിഴയോടു കൂടിയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.